Rajinikanth in Kerala: 'മുത്തുവേൽ പാണ്ഡ്യൻ കേരളത്തിൽ'; 'ജയിലർ 2' ഷൂട്ടിനായി തലൈവർ പാലക്കാടെത്തി

ജനുവരി 14നായിരുന്നു രജനികാന്ത് നായകനാകുന്ന 'ജയിലർ 2'ന്റെ പ്രഖ്യാപനം

Written by - Zee Malayalam News Desk | Last Updated : Apr 11, 2025, 10:06 AM IST
  • പാലക്കാട് അട്ടപ്പാടിയിലാണ് താരമെത്തിയത്.
  • ഷോളയൂർ ഗോഞ്ചിയൂരിലാണ് ചിത്രീകരണം നടക്കുക.
  • നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2.
Rajinikanth in Kerala: 'മുത്തുവേൽ പാണ്ഡ്യൻ കേരളത്തിൽ'; 'ജയിലർ 2' ഷൂട്ടിനായി തലൈവർ പാലക്കാടെത്തി

തലൈവർ രജനികാന്ത് കേരളത്തിൽ. ജയിലർ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനായാണ് രജനികാന്ത് കേരളത്തിലെത്തിയത്. പാലക്കാട് അട്ടപ്പാടിയിലാണ് താരമെത്തിയത്. ഷോളയൂർ ഗോഞ്ചിയൂരിലാണ് ചിത്രീകരണം നടക്കുക. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തിയത്. 

ജനുവരി 14നായിരുന്നു രജനികാന്ത് നായകനാകുന്ന 'ജയിലർ 2'ന്റെ പ്രഖ്യാപനം വന്നത്. ജയിലർ വൻ വിജയമായതിന് പിന്നാലെയാണ് സംവിധായകൻ നെൽസൺ ജയിലർ 2മായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമാതാക്കൾ. 

Also Read: Maranamass Review: ത്രില്ലും ഡാര്‍ക്ക് ഹ്യൂമറും മാസും; 'മരണമാസ്സ്‌' തുടക്കം എങ്ങനെ?

 

നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജയിലർ തമിഴ് സിനിമകളിൽ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. വിനായകൻ ആയിരുന്നു ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവർ അതിഥി വേഷങ്ങളും ചെയ്തിരുന്നു. 

രണ്ടാം ഭാഗത്തിലും മോഹന്‍ലാൽ ഉണ്ടാകുമോ എന്നറിയാനാണ് മലയാളികളും മോഹൻലാൽ ആരാധകരും കാത്തിരിക്കുന്നത്. അനിരുദ്ധ രവിചന്ദ്രരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ 2ഉം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News