Chennai : രജിനി ആരാധകർക്ക് ആവേശവുമായി അണ്ണാത്തെയുടെ ടീസർ (Annatthe Movie Teaser). കലിപ്പ് ലുക്കിൽ ഫൈറ്റ് സീനുകൾ ഉൾപ്പെടുത്തിയാണ് സൂപ്പർ രജിനികാന്തിന്റെ (Rajinikanth) ഉടൻ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം അണ്ണാത്തെയുടെ ടീസർ അണിയറ പ്രവർത്തക‍ർ പുറത്തിറക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രജിനി ആരാധകരെ അവേശം കൊള്ളിക്കുന്ന ചിത്രത്തിലെ അൽപം അമാനുഷികമായ ഫൈറ്റ് സംഘട്ടന ഭാഗങ്ങൾ ചേർത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ തെന്നിന്ത്യൻ താരം നയന്താരയാണ് രജിനിയുടെ നായകിയായി എത്തുന്നത്. ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.



ALSO READ : Annaatthe Movie : SPB പാടിയ ഗാനം, Rajinikanth ചിത്രം അണ്ണാത്തെയുടെ Title Song പുറത്തിറങ്ങി


പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ റിലീസ് ദീപാവലിക്ക് മുമ്പായി നവംബർ നാലോടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. അണ്ണാത്തെയുടെ രണ്ട് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആലപിച്ചത്.


ALSO READ : Annaatthe Movie : SPB പാടിയ ഗാനം, Rajinikanth ചിത്രം അണ്ണാത്തെയുടെ Title Song പുറത്തിറങ്ങി


രജിനി വളരെയധികം സിനിമകൾക്ക് ശേഷം നാട്ടിൻപുറത്ത് നിന്നുള്ള കഥാപാത്രമാണ് അണ്ണാത്തെയിൽ അവതരിപ്പിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം പല ഘട്ടങ്ങളിലായി മുടങ്ങിയരുന്നു. അതിനിടെയാണ് ഹൈദരാബാദിൽ വെച്ച് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. തുടർന്നാണ് രജിനി തന്റെ രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് വെച്ചത്. 


ALSO READ : Rajinikanth film Annaatthe Poster: ആടിന്‍റെ തലയറുത്ത് രജനീകാന്തിന്‍റെ പോസ്റ്ററില്‍ രക്താഭിഷേകം...!!


രജിനിയെ കൂടാതെ അണ്ണാത്തെയിൽ നയന്താര, കീർത്തി സുരേഷ്, ഖുശ്ബു, പ്രകാശ് രാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. വിവേകയാണ് ചിത്രത്തിൻറെ ടൈറ്റിൽ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി കഴിഞ്ഞു. ഇപ്പോൾ അവസാനഘട്ട എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.