ചെന്നൈ: ഇഫ്താർ വിരുന്നൊരുക്കി നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. റമദാൻ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് താരം വിരുന്ന് സംഘടിപ്പിച്ചത്. വിജയ് വിശ്വാസികൾക്ക് ഒപ്പം പ്രാർഥനയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു ദിവസത്തെ റമദാൻ വ്രതം അനുഷ്ഠിച്ച താരം ഇഫ്താറിന് മുൻപുള്ള പ്രാർഥനയിലും വിശ്വാസികൾക്കൊപ്പം പങ്കെടുത്തു.
#WATCH | Tamilaga Vettri Kazhagam founder and chief Vijay hosts 'Iftar' during Ramzan month, in Chennai pic.twitter.com/tmxP95wEME
— ANI (@ANI) March 7, 2025
#WATCH | Tamilaga Vettri Kazhagam (TVK) founder and chief Vijay hosts 'Iftar' during Ramzan month in Chennai pic.twitter.com/JLDkfbwLZJ
— ANI (@ANI) March 7, 2025
തൊപ്പിയും തൂവെള്ള വസ്ത്രവും ധരിച്ചാണ് താരം വിരുന്നിന് എത്തിയത്. പതിനഞ്ചോളം പള്ളികളിലെ ഇമാമുമാർക്ക് ഇഫ്താർ വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നു. മൂവായിരത്തോളം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതായാണ് വിവരം. വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണം സ്വീകരിച്ച് വിരുന്നിൽ പങ്കെടുത്ത എല്ലാവരോടും വിജയ് നന്ദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









