Video: പത്തില്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും!

പിഷാരടി തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

Last Updated : Dec 6, 2018, 05:11 PM IST
Video: പത്തില്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും!

അബുദാബി: പ്രളയ കേരളത്തെ സഹായിക്കാനായി സിനിമാ താര സംഘടനയായ അമ്മ സംഘടിപ്പിക്കുന്ന മെഗാഷോയാണ് 'ഒന്നാണ് നമ്മള്‍'. നാളെ അബുദാബി ആംഡ് ഫോര്‍സ് ഓഫീസേര്‍സ് ക്ലബിലാണ് പരിപാടി നടക്കുന്നത്. 

മലയാള സിനിമയിലെ 60 കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പിനിടെ പാട്ട് പാടുന്ന പിഷാരടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

സിദ്ദിഖ്, മനോജ് കെ ജയന്‍ എന്നിവര്‍ പാട്ടുപാടുമ്പോള്‍ മധു ബാലകൃഷ്ണന്‍ അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. മധുബാലകൃഷ്ണന്‍റെ പാട്ടുകേട്ട് അസൂയ മൂത്ത പിഷാരടി മൈക്ക് പിടിച്ചു വാങ്ങി പാട്ടില്‍ ഒരു കൈ നോക്കിയിരിക്കുകയാണ്. 

പിഷാരടി തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

മധു ബാലകൃഷ്ണൻ പാടുമ്പോ ഓരോ നടിനടൻമാർ പല പല പാട്ടുകളും റിക്വസ്റ്റ് ചെയുന്നു ....റിക്വസ്റ്റ് ചെയ്ത പാട്ടുകൾ മധുച്ചേട്ടൻ പാടുന്നു അസൂയ മൂത്ത ഞാനും മൈക്ക് ; എടുത്തു ...എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാൻ പെട്ടന്ന് നിർത്തി.... കടച്ചിലല്ല കൈപണിയാ ....ഇതൊരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി 10 ൽ എത്ര മാർക്ക് തരാൻ പറ്റും ?- പിഷാരടി കുറിച്ചു

പിഷാരടിയുടെ പാട്ട് അത്ര മോശമല്ലെന്നാണ് പലരുടെയും അഭിപ്രായം. ഇനി ആവര്‍ത്തിക്കരുതെന്നു ചിലര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

Trending News