രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണതത്ത യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്

ജയറാമിന്‍റെ മെയ്ക്കോവറാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം

Last Updated : Apr 5, 2018, 05:28 PM IST
രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണതത്ത യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്

അവതാരകനും നടനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവര്‍ണതത്തയുടെ ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് ഹാസ്യത്തിന് പ്രധാനം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. 

ജയറാമിന്‍റെ മെയ്ക്കോവറാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. മൊട്ടത്തലയും കുടവയറുമള്ള ഒരു കഥാപാത്രമായാണ് ജയറാം ചിത്രത്തില്‍ പ്രത്യേക്ഷപ്പെടുന്നത്. യുവരാഷ്ട്രീയ പ്രവര്‍ത്തകനായി കുഞ്ചാക്കോ ബോബനും എത്തുന്നു. ചിത്രം വിഷുവിന് പ്രദര്‍ശനത്തിനെത്തും. 

More Stories

Trending News