രണ്‍ബീര്‍ കപൂറിനും കരണ്‍ ജോഹറിനും കൊറോണ? റിഥിമയ്ക്ക് പറയാനുണ്ട്

സൂപ്പര്‍ താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 

Last Updated : Jul 12, 2020, 02:34 PM IST
  • ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണോ എന്നാണ് റിഥിമ ചോദിക്കുന്നത്. ''ഞങ്ങള്‍ ആരോഗ്യവാന്മാരാണ്. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ'' -റിഥിമ കുറിച്ചു.
രണ്‍ബീര്‍ കപൂറിനും കരണ്‍ ജോഹറിനും കൊറോണ? റിഥിമയ്ക്ക് പറയാനുണ്ട്

സൂപ്പര്‍ താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 

ജൂലൈ 11നു ട്വിറ്ററിലൂടെ അമിതാഭ് ബച്ചനും അഭിഷേക് ബച്ച(Abhishek Bachchan)നും ഈ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നിലവില്‍ ഇരു താരങ്ങളുടെയും നില സാധാരണ നിലയിലാണ് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. 

അനുപം ഖേറിന്‍റെ വീട്ടിലും കൊറോണ; കുടുംബത്തില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചലച്ചിത്ര താരം രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor), അമ്മ നീതു കപൂര്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ (Karan Johar) എന്നിവര്‍ക്ക് COVID 19 സ്ഥിരീകരിച്ച വാര്‍ത്തയും ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമിത് വഷിഷ്ത് എന്ന ട്വിറ്റര്‍ (Twitter) അക്കൗണ്ടില്‍ നിന്നുമാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്.

അടുത്തിടെ നടന്ന നീതു കപൂറി(Neethu Kapoor)ന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കൊറോണ വൈറസ് (Corona Virus)താരങ്ങളിലേക്ക് പടര്‍ന്നതെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അമിതാഭ് ബച്ച(Amitabh Bachchan)ന്‍റെ ചെറുമകന്‍ അഗസ്ത്യ നന്ദയും ഈ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു എന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.

Corona Virus: ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും ആദ്യ പരിശോധന ഫലം പുറത്ത്!!

എന്നാല്‍, ഈ ട്വീറ്റ് വ്യാജമാണെന്നും രണ്‍ബീറും അമ്മയും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി രണ്‍ബീറിന്‍റെ സഹോദരി റിഥിമ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണോ എന്നാണ് റിഥിമ ചോദിക്കുന്നത്. ''ഞങ്ങള്‍ ആരോഗ്യവാന്മാരാണ്. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ'' -റിഥിമ കുറിച്ചു. 

കരണ്‍ ജോഹര്‍ ഉള്‍പ്പടെയുള്ള ബോളിവുഡ് പ്രമുഖര്‍ക്കൊപ്പം അടുത്തിടെയാണ് നീതു കപൂര്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഋഷി കപൂറി(Rishi Kapoor)ന്റെ മരണശേഷമുള്ള നീതുവിന്‍റെ ആദ്യ പിറന്നാള്‍ എന്ന പ്രത്യേകത കൊണ്ട് തന്നെ ആ ആഘോഷങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Trending News