Video: വിവാഹം കഴിഞ്ഞു; ദീപ്-വീര്‍ തിരികെയെത്തി

നവംബര്‍ 21ന് മുംബൈയിലും 28ന് ബംഗ്ലൂരും  സുഹൃത്തുക്കൾക്കായി വിവാഹവിരുന്ന് നടത്തും.

Last Updated : Nov 18, 2018, 11:44 AM IST
Video: വിവാഹം കഴിഞ്ഞു; ദീപ്-വീര്‍ തിരികെയെത്തി

റ്റലിയിലെ ലേക് കോമോയില്‍ നടന്ന വിവാഹത്തിന് ശേഷം ദീപികയും രണ്‍വീറും മുംബൈയില്‍ തിരികയെത്തി. 

ഞായറാഴ്ച വെളുപ്പിനെയാണ് ഇരുവരും മുംബൈ വിമാനത്താവളത്തിലെത്തിയത്. 
തവിട് നിറത്തിലുള്ള സ്ട്രെയ്റ്റ് കട്ട് കുര്‍ത്തിയും ചുവപ്പ് ദുപ്പട്ടയുമായിരുന്നു ദീപികയുടെ വേഷം. 

തവിട്ട് നിറത്തിലുള്ള കുര്‍ത്തയും പൈജാമയ്ക്കുമൊപ്പം ചുവപ്പ് നിറത്തിലുള്ള നെഹ്‌റു ജാക്കറ്റുമായിരുന്നു രണ്‍വീറിന്‍റെ വേഷം. എയര്‍പോര്‍ട്ടിലെത്തിയ നവദമ്പതികളെ സ്വീകരിക്കാനായി വലിയൊരു സംഘം ആരാധകരാണ് ഇവിടെ തടിച്ചു കൂടിയിരുന്നത്. 

കൊങ്കണി, സിന്ധി ശൈലികളിലായി നടന്ന വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. നവംബര്‍ 14,15 തീയതികളിലായിരുന്നു ഇരുവരുടെയും വിവാഹം. 

ആറു വർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. ഇറ്റലിയിൽ നിന്നു തിരിച്ചെത്തിയ ഇരുവരും നവംബര്‍ 21ന് മുംബൈയിലും 28ന് ബംഗ്ലൂരും  സുഹൃത്തുക്കൾക്കായി വിവാഹവിരുന്ന് നടത്തും.

Trending News