See Pic: 'ബേബി ദീപിക'യുടെ ചിത്രം പങ്കുവച്ച് രണ്‍വീര്‍!!

രണ്‍വീര്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. 

Last Updated : May 24, 2019, 11:22 AM IST
See Pic: 'ബേബി ദീപിക'യുടെ ചിത്രം പങ്കുവച്ച് രണ്‍വീര്‍!!

വിവാഹത്തിനു മുന്‍പും പിന്‍പും ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ദീപിക-രണ്‍വീര്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഒറ്റയ്ക്കുള്ളതും ഒരുമിച്ചുള്ളതുമായ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്ത് വിജയിപ്പിക്കാറുണ്ട്. 

രണ്‍വീര്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാ൦ പേജിലൂടെയാണ് രണ്‍വീര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

കാന്‍സ്‌ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റിലെത്തിയ ദീപികയെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയ ചിത്രമാണിത്. 

 
 
 
 

 
 
 
 
 
 
 
 
 

 @deepikapadukone

A post shared by Ranveer Singh (@ranveersingh) on

 

സ്നാപ്പ് ചാറ്റിലെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ചാണ് വലിയ ദീപികയെ രൺവീർ കുഞ്ഞാക്കി മാറ്റിയിരിക്കുന്നത്. 

ലൈം പച്ച നിറത്തിലുള്ള ഗൗണും തലയിൽ പിങ്ക് നിറത്തിലുള്ള ലേസ് ബോയും അണിഞ്ഞ് നിൽക്കുന്ന ദീപികയെയാണ് രൺവീർ കുഞ്ഞാക്കി മാറ്റിയിരിക്കുന്നത്. 

ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലി തയ്യാറാക്കിയ ​ഗൗണിനൊപ്പം എമിലി ലണ്ടന്‍റെ ഹെഡ് ബാൻഡും മിനിമൽ മേക്കപ്പുമണിഞ്ഞ്‌ റെഡ് കാര്‍പ്പറ്റില്‍ ചുവടുവച്ച ദീപിക കാന്‍സിലെ പ്രധാന ആകര്‍ഷണമായിരുന്നു. 

Trending News