close

News WrapGet Handpicked Stories from our editors directly to your mailbox

ലൈംഗീകതയും വിവാദങ്ങളും; ആര്‍ഡിഎക്സ് ലവ് ഒക്ടോബര്‍ 11ന്!!

തെന്നിന്ത്യൻ ഗ്ലാമർ താരം പായല്‍ രജ്പുത് നായികയാകുന്ന പുതിയ തെലുങ്കു ചിത്രം ആർഡിഎക്സ് ലവ് റിലീസിനെത്തുന്നു. 

Sneha Aniyan | Updated: Sep 16, 2019, 06:17 PM IST
ലൈംഗീകതയും വിവാദങ്ങളും; ആര്‍ഡിഎക്സ് ലവ് ഒക്ടോബര്‍ 11ന്!!

തെന്നിന്ത്യൻ ഗ്ലാമർ താരം പായല്‍ രജ്പുത് നായികയാകുന്ന പുതിയ തെലുങ്കു ചിത്രം ആർഡിഎക്സ് ലവ് റിലീസിനെത്തുന്നു. 

പ്രദര്‍ശനത്തിനെത്തും മുന്‍പ് തന്നെ ലൈംഗികതയുടെ അതിപ്രസരം എന്ന് വിമര്‍ശന൦ നേരിട്ട ചിത്രം ഒക്ടോബർ 11നാണ് തീയറ്ററുകളിലെത്തുന്നത്. 

ഒരൊറ്റ ടീസർ കൊണ്ട്  സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ആര്‍ഡിഎക്സ് ലവ്. സിനിമയുടെ ടീസർ മേനീപ്രദർശനത്താൽ വിവാദം തീർത്തിരുന്നു. 

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ടീസർ. 

എന്നാൽ ചില ഗൗരവകരമായ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ് ഈ സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ സമർത്ഥിച്ചിരുന്നു. 

ഇതേ നടി നായികയായി എത്തിയ ആർഎക്സ് 100 എന്ന ചിത്രവും റിലീസിനു മുമ്പേ ഗ്ലാമർ രംഗങ്ങളുടെ പേരിൽ ആരോപണങ്ങൾക്ക് വിധേയമായിരുന്നു. 

മേനി പ്രദര്‍ശനവും ലിപ്‌ലോക്കു രംഗങ്ങളും നിരവധിയുള്ള ചിത്രമായിരുന്നു ആര്‍എക്സ് 100. ഇതിന് തുടര്‍ച്ചയായിരിക്കും ആര്‍ഡിഎക്സ് ലവ് എന്നും സൂചനയുണ്ട്.

ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 

പഞ്ചാബി നടിയായ പായൽ ഐറ്റം ഗാനരംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തമിഴ് സിനിമകളിലുള്‍പ്പെടെ ഐറ്റം ഗാനരംഗങ്ങളിൽ തിളങ്ങിയിട്ടുണ്ട്. 

അടുത്തിടെ കാസ്റ്റി൦ഗ് കൗച്ച് വിവാദത്തിൽ പായലിന്‍റെ തുറന്നുപറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.