Actress Muktha Controversy| വിവാദങ്ങളോട് മുക്ത "ഒരു വാക്കിൽ കേറിപ്പിടിച്ച് സമയം കളയാതെ, നമ്മളെ വിട്ടു പോയവർക്കായി പ്രാർഥിക്കൂ"

വിവാദങ്ങളെ പറ്റി മുക്ത തന്നെയാണ് ഇൻസ്റ്റഗ്രാമിൽ നിലപാട് വ്യക്തമാക്കിയത് (Muktha George Star Magic Controversy)

Written by - Zee Hindustan Malayalam Desk | Last Updated : Oct 19, 2021, 01:26 PM IST
  • കഴിഞ്ഞയാഴ്ച സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ എപ്പിസോഡിലായിരുന്നു മുക്തയും മകൾ കിയാരയും എത്തിയത്.
  • സംവിധായകൻ ജിയോ ബേബി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തി
  • സ്റ്റാർ മാജിക്കിൽ നേരത്തെ സന്തോഷ് പണ്ഡിറ്റ് വന്ന എപ്പിസോഡും വലിയ വിവാദമായിരുന്നു.
Actress Muktha Controversy| വിവാദങ്ങളോട് മുക്ത "ഒരു വാക്കിൽ കേറിപ്പിടിച്ച് സമയം കളയാതെ, നമ്മളെ വിട്ടു പോയവർക്കായി പ്രാർഥിക്കൂ"

കൊച്ചി: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങൾക്കെതിരെ നടി മുക്ത ജോർജ്ജ്. ജനപ്രിയ ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക്കിൽ മകളെ പറ്റി മുക്തി പറഞ്ഞ വാക്കുകളാണ് വിവാദമായത്.

വിവാദങ്ങളെ പറ്റി മുക്ത തന്നെയാണ് ഇൻസ്റ്റഗ്രാമിൽ നിലപാട് വ്യക്തമാക്കിയത്. മുക്തയുടെ വാക്കുകൾ ഇങ്ങിനെ- ലോകം എന്തും പറയട്ടെ. ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് share ചെയ്തു സമയം kalayathe... ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കു.

Also Read: State film awards | ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ; മികച്ച ചിത്രം ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by muktha (@actressmuktha)

കഴിഞ്ഞയാഴ്ച സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ എപ്പിസോഡിലായിരുന്നു മുക്തയും മകൾ കിയാരയും എത്തിയത്. മകളെ താൻ അത്യാവശ്യം വീട്ടു ജോലികളും പാചകവും ചെയ്യിക്കാറുണ്ടെന്നായിരുന്നു ഷോയിൽ താരം പറഞ്ഞത്.  ഇതാണ് വിവാദമായത്.

സംവിധായകൻ ജിയോ ബേബി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തി.  വനിതാ കമ്മീഷനും വാർത്താ വിതരണ വകുപ്പിനും തുറന്ന കത്ത് എന്ന നിലയിലായിരുന്നു പോസ്റ്റ്. നിരവധി പേർ സോഷ്യൽ മീഡിയയിലെ ക്യാമ്പെയിനിൽ പങ്കാളികളായി.

ALSO READ : Gayatri Suresh : പുതുപുത്തൻ സ്റ്റൈലിൽ ഗായത്രി സുരേഷ്; ചിത്രങ്ങൾ കാണാം

സ്റ്റാർ മാജിക്കിൽ നേരത്തെ സന്തോഷ് പണ്ഡിറ്റ് വന്ന എപ്പിസോഡും വലിയ വിവാദമായിരുന്നു. അന്ന് വിവാദത്തിൽപ്പെട്ടത് നവ്യാനായരും നിത്യാദാസുമാണ്. വളരെ അധികം പ്രേക്ഷകരുള്ള പരിപാടിയാണ് സ്റ്റാർ മാജിക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News