വയലൻസിന് കാരണം സിനിമ മാത്രമല്ലെന്ന് നിർമാതാക്കളുടെ സംഘടന. ഒടിടി പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലുമൊക്കെ സിനിമയെക്കാൾ വയലൻസ് നിറഞ്ഞ പരിപാടികൾ വരുന്നുണ്ട്. സെൻസറിങ് വിധേയമായാണ് സിനിമയിറങ്ങുന്നതെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.
കൂടാതെ സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും സംഘന വിമർശിച്ചു. സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമങ്ങൾക്ക് ചില സിനിമകൾ കാരണമായിട്ടുണ്ടെന്ന തരത്തിൽ വിമർശനങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് നിർമാതാക്കളുടെ സംഘടനയുടെ പ്രതികരണം.
കേരളത്തിൽ കുട്ടികൾക്കിടയിലെയുെ അല്ലാതെയുമുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വയലൻസ് നിറഞ്ഞ മാർക്കോ എന്ന ചിത്രത്തിനെതിരെ നിരവധി പേർ രംഗത്ത് എത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാർ അടക്കം സിനിമയ്ക്കെതിരെ രംഗത്തെത്തി. വയലൻസ് നിറഞ്ഞ ഇത്തരം സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിനെയും മന്ത്രി വിമർശിച്ചിരുന്നു. ഹരം പിടിക്കുംവിധം ചോര തെറിപ്പിക്കുന്നതിനെ അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. സിനിമാ മേഖലയിലെ നിരവധി താരങ്ങളും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഫഹദ് ഫാസിലിന്റെ ആവേശം എന്ന ചിത്രത്തെയും നിരവധി പേർ വിമർശിച്ചിരുന്നു.
അതിനിടെ 'മാർക്കോ' പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ലെന്നാണ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞത്. വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല മാർക്കോ. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷെരീഫ് പറഞ്ഞു. കഥയുടെ പൂർണതക്ക് വേണ്ടിയാണ് അതിക്രൂര വയലൻസ് ദൃശ്യങ്ങൾ ചിത്രത്തിലുൾപ്പെടുത്തിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ പ്രേക്ഷകർ ശ്രമിക്കണം. ചിത്രത്തിൽ ഗർഭിണിയെ കൊല്ലുന്ന സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നുവെന്നും ഷരീഫ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









