കൊറോണ പരിശോധന നടത്താന്‍ വിസമ്മതിച്ച് രേഖ; ആരോഗ്യ പ്രവര്‍ത്തകരെ വീട്ടില്‍ കയറ്റിയില്ല?

കൊറോണ വൈറസ് പരിശോധന നടത്താന്‍ ബോളിവുഡ് ചലച്ചിത്ര താരം രേഖ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. 

Last Updated : Jul 16, 2020, 01:12 PM IST
  • രേഖയെ വിളിച്ച കോര്‍പ്പറേഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് തന്നെ നേരത്തെ വിളിച്ചിട്ട് മാത്രം വീട്ടില്‍ വന്നാല്‍ മതിയെന്നായിരുന്നു താരത്തിന്റെ നിര്‍ദേശം.
കൊറോണ പരിശോധന നടത്താന്‍ വിസമ്മതിച്ച് രേഖ; ആരോഗ്യ പ്രവര്‍ത്തകരെ വീട്ടില്‍ കയറ്റിയില്ല?

കൊറോണ വൈറസ് പരിശോധന നടത്താന്‍ ബോളിവുഡ് ചലച്ചിത്ര താരം രേഖ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. 

വീട് അണുവിമുക്തമാക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ വീട്ടില്‍ കയറാന്‍ പോലും താരം അനുവദിച്ചില്ല എന്നാണ് വിവരം. രേഖ(Rekha)യുടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് അടുത്തിടെ COVID 19 സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനും മറ്റ് ജീവനക്കാര്‍ക്കും പരിശോധന നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 

കൊറോണയിലും അമിതാഭ്-രേഖ കണക്ഷൻ..!!

ബ്രിഹാന്‍ മുംബൈ (Mumbai) മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ് രേഖയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രേഖയുടെ മാനേജര്‍ ഫര്‍സാന നടിയുടെ നമ്പര്‍ നല്‍കുകയും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. 

ഇതനുസരിച്ച് രേഖയെ വിളിച്ച കോര്‍പ്പറേഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് തന്നെ നേരത്തെ വിളിച്ചിട്ട് മാത്രം വീട്ടില്‍ വന്നാല്‍ മതിയെന്നായിരുന്നു താരത്തിന്റെ നിര്‍ദേശം. താരം സുഖമായിരിക്കുന്നുവെന്നും കൊറോണ വൈറസ് ബാധിച്ച ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് ഫര്‍സാന പറയുന്നത്. 

Video: ബച്ചനെ കണ്ട രേഖയുടെ മുഖഭാഗം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്!!

കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ച ശേഷം ആ സ്ഥലം എത്രയും പെട്ടന്ന് സാനിറ്റൈസ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇക്കാര്യമറിയിച്ച് വീണ്ടും രേഖയെ വിളിച്ചിരുന്നതായും അവര്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, താനും തന്റെ ജീവനക്കാരും സ്വയം ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി പരിശോധന ഫലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അയച്ചു നല്‍കുമെന്നും നടി അറിയിച്ചിട്ടുണ്ട്.

Trending News