Rekhachithram Movie: ഹിന്ദിയിലും വൻ ഹിറ്റ്! രേഖാചിത്രം ഒടിടിയിൽ എത്തിയപ്പോൾ സംഭവിച്ചത്...

6 കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രത്തിന് ലോകമെമ്പാടും നിന്ന് 57.31 കോടി രൂപ നേടി.

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 12:19 PM IST
  • 6 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമ്മിച്ച ചിത്രം വൻ വിജയമായിരുന്നു.
  • ലോകമെമ്പാടും നിന്ന് 57.31 കോടി രൂപ ചിത്രം നേടി
  • ബിഗ് സക്രീനിൽ തിളങ്ങിയ ചിത്രം ,ഒടിടിയിൽ എത്തിയപ്പോൾ ഹിന്ദി ഭാഷയിലും വൻ സ്വീകാര്യത നേടി.
Rekhachithram Movie: ഹിന്ദിയിലും വൻ ഹിറ്റ്! രേഖാചിത്രം ഒടിടിയിൽ എത്തിയപ്പോൾ സംഭവിച്ചത്...

മലയാളത്തിലെ ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ പൊതുവെ എല്ലാ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. അത്തരമൊരു ത്രില്ലർ സിനിമയായ 'രേഖചിത്രത്തെ 'പ്രേക്ഷകർ ഇരുകൈകളോടെയാണ് സ്വീകരിച്ചത്. ബിഗ് സക്രീനിൽ തിളങ്ങിയ ചിത്രം, ഒടിടിയിൽ എത്തിയപ്പോൾ ഹിന്ദി ഭാഷയിലും വൻ സ്വീകാര്യത നേടി. ആസിഫ് അലി , അനശ്വര രാജൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ മനോജ് കെ ജയൻ, സിദ്ദിഖ്, ജഗദീഷ്, സായി കുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.  സിനിമ ഒടിടിയിൽ എത്തിയതോടെ അന്യഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഹിന്ദി പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചിരിക്കുന്നത്.

Add Zee News as a Preferred Source

ഡ്യൂട്ടിക്കിടയിൽ ഓൺലൈൻ റമ്മി കളിച്ച് സസ്‌പെനഷനിലായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിവേക്. നല്ല നടപ്പിനായി വലിയ സെൻസിറ്റീവ് കേസുകൾ അധികമില്ലാത്ത മലക്കപ്പാറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുന്നു. എന്നാൽ വിവേക് ചാർജ് എടുത്ത ദിവസം തന്നെ മലക്കപ്പാറ വനപ്രദേശത്ത് രാജേന്ദ്രൻ എന്നയാൾ ആത്മഹത്യ ചെയ്യുന്നു. ഒരു കൊലപാതകത്തിന്റെ രഹസ്യം ലോകത്തോട് വെളിപ്പെടുത്തിയ ശേഷമാണ് അയാൾ ആത്മഹത്യ ചെയ്യുന്നത്. കൊല നടക്കുന്നത് 1985 ലാണ്. കൊല്ലപ്പെട്ടതാരാണ്, കൊലയ്ക്കു പിന്നിലെ ലക്ഷ്യം എന്താണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടി വിവേക് ഇറങ്ങുന്നതാണ് രേഖാചിത്രം എന്ന സിനിമ.

കാണാതായ ഒരു സ്ത്രീയെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് രേഖചിത്രം, ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് മമ്മൂട്ടിയുടെ കാതോട് കാതോരത്തിന്റെ സെറ്റുകളിലേക്ക് നയിക്കുന്നത്. അവിടെ നിന്നും കഥ മാറുകയാണ്. പുതിയ കാലത്തിരുന്ന് നാല് പതിറ്റാണ്ടിന്റെ അകലമുള്ള മറ്റൊരു കാലത്ത് നടന്ന ക്രൈമിന്റെ അന്വേഷണം എന്നതാണ് തിരക്കഥയിലെ പ്രത്യേകത.1985 ലെ ഒരു യഥാർത്ഥ സിനിമയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം, മലയാള സിനിമയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനൊപ്പം തന്നെ ശ്രദ്ധേയമായ ഒരു ബദൽ ചരിത്രവും നെയ്‌തെടുക്കുന്നു.

6 കോടി രൂപയുടെ ബജറ്റിൽ നിർമ്മിച്ച ചിത്രം വൻ വിജയമായിരുന്നു, 12.20 കോടി രൂപ ലാഭവും നിക്ഷേപത്തിന്റെ 203.33% വരുമാനവും നേടിയതായാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടും നിന്ന് 57.31 കോടി രൂപ ചിത്രം നേടി, ഇതിൽ ഇന്ത്യയിൽ നിന്ന് 31.86 കോടി രൂപയും വിദേശത്ത് നിന്ന് 25.45 കോടി രൂപയും ലഭിച്ചു. ഇപ്പോൾ, സോണി ലൈവിൽ ഹിന്ദിയിൽ കാണാൻ ചിത്രം ലഭ്യമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മലയാള സിനിമകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, 2018, ആവേശം, മാർക്കോ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News