സൂര്യയെ നായകനാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കി ചിത്രമാണ് റെട്രോ. വൻ ഹൈപ്പിലെത്തിയെങ്കിലും തിയേറ്ററിൽ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. 100 കോടിക്ക് താഴെ മാത്രമാണ് ചിത്രത്തിന് ആഗോളതലത്തിൽ നേടാനായ കളക്ഷൻ. മലയാളി താരങ്ങളായ ജയറാം, ജോജു ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയ് 1നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് റെട്രോയുടെ സ്ട്രീമിങ് പാർട്ണർ. മെയ് 31 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. റിലീസ് ചെയ്ത് 1 മാസത്തിൽ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
Anbu makkaley… The One… is… coming!
Watch Retro, out 31 May, on Netflix in Tamil, Hindi, Telugu, Kannada and Malayalam. #RetroOnNetflix pic.twitter.com/66zDCSE38S— Netflix India South (@Netflix_INSouth) May 26, 2025
സൂര്യയുടെ ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഞായാഗ്രഹകൻ ശ്രേയസ് കൃഷ്‍ണയാണ്. പൂജ ഹെഗ്‍ഡെയാണ് നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സെന്തില്‍ സുബ്രഹ്‌മണ്യന്റെ വൈക മെറിലാന്‍ഡ് റിലീസ് ആണ് റെട്രോ സിനിമ കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 82ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കമ്പനിയാണ് മെറിലാന്‍ഡ് സ്റ്റുഡിയോസ്. വൻ തുകയ്ക്കാണ് റെട്രോയുടെ കേരള ഡിസ്ട്രിബ്യൂഷൻ മെറിലാന്‍ഡ് സ്റ്റുഡിയോസ് സ്വന്തമാക്കിയത്.
മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









