Retro Ott Release: തിയേറ്ററിൽ പരാജയം; ഒടിടിയിൽ കയ്യടി നേടി 'റെട്രോ', ഒപ്പം വിമർശനവും

സൂര്യയുടെ ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് റെട്രോ നിര്‍മ്മിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 31, 2025, 10:41 PM IST
  • തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും ചിത്രം ഒടിടിയിൽ കയ്യടി നേടുകയാണ്.
  • ചിത്രത്തിലെ സൂര്യയുടെ വിവിധ ലുക്കുകൾ ശ്രദ്ധ നേടുന്നുണ്ട്.
  • പ്രശംസയ്ക്കൊപ്പം തന്നെ ഏറെ വിമർശനങ്ങളും ട്രോളുകളും ചിത്രത്തിന് വരുന്നുണ്ട്.
Retro Ott Release: തിയേറ്ററിൽ പരാജയം; ഒടിടിയിൽ കയ്യടി നേടി 'റെട്രോ', ഒപ്പം വിമർശനവും

സൂര്യയെ നായകനാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് റെട്രോ. വൻ ഹൈപ്പിലെത്തിയെങ്കിലും തിയേറ്ററിൽ ചിത്രം പരാജയമായിരുന്നു. 100 കോടിക്ക് താഴെ മാത്രമാണ് ചിത്രത്തിന് ആ​ഗോളതലത്തിൽ നേടാനായത്. മലയാളി താരങ്ങളായ ജയറാം, ജോജു ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയ് 1നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 

Add Zee News as a Preferred Source

ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും ചിത്രം ഒടിടിയിൽ കയ്യടി നേടുകയാണ്. ചിത്രത്തിലെ സൂര്യയുടെ വിവിധ ലുക്കുകൾ ശ്രദ്ധ നേടുന്നുണ്ട്. പ്രശംസയ്ക്കൊപ്പം തന്നെ ഏറെ വിമർശനങ്ങളും ട്രോളുകളും ചിത്രത്തിന് വരുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിനാണ് ഏറെ വിമർശനം വരുന്നത്. ക്ലൈമാക്സ് കാരണമാണ് ചിത്രത്തിന് ഇത്രയും നെ​ഗറ്റീവ് വന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Also Read: Aabhyanthara Kuttavali Release: പ്രതിസന്ധികളൊഴിഞ്ഞു, 'ആഭ്യന്തര കുറ്റവാളി'ക്ക് പുതിയ റിലീസ് തിയതി; ആസിഫ് ചിത്രം തിയേറ്ററുകളിലേക്ക്

സൂര്യയുടെ ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഞായാ​ഗ്രഹകൻ ശ്രേയസ് കൃഷ്‍ണയാണ്. പൂജ ഹെഗ്‍ഡെയാണ് നായിക. ‌നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ: പ്രതീഷ് ശേഖർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News