close

News WrapGet Handpicked Stories from our editors directly to your mailbox

പാലും, ആമിറും ആഹാ.. പൊരിച്ച മീനും, റിമയും ഓഹോ!!

കുഞ്ഞായിരിക്കുമ്പോള്‍ സഹോദരന് മാത്രം പൊരിച്ച മീന്‍ കഷ്ണം കൊടുത്ത ഒരു സംഭവമാണ് റിമ അന്ന് പറഞ്ഞിരുന്നത്.

Updated: Jun 19, 2019, 12:29 PM IST
പാലും, ആമിറും ആഹാ.. പൊരിച്ച മീനും, റിമയും ഓഹോ!!

ബോളിവുഡ് ചലച്ചിത്ര താരം ആമിര്‍ ഖാന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 

സ്ത്രീ-പുരുഷ സമത്വം എന്ന വിഷയത്തെ ആസ്പദമാക്കി തയാറാക്കിയ വീഡിയോയാണ് താരം പങ്കുവച്ചത്. 10 സെക്കന്‍ഡില്‍ തയാറാക്കിയ വീഡിയോയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

അതിലൊരാളാണ് മലയാള ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. സ്വയം ട്രോളിയായിരുന്നു റിമയുടെ രംഗ പ്രവേശം. പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയതിന് റിമ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ടെഡ് ടോക്കിലൂടെ റിമ അന്ന് പറഞ്ഞ അതേ കാര്യങ്ങളാണ് മറ്റൊരു രൂപത്തില്‍ ആമിറിന്‍റെ പത്നിയു൦ സംവിധായികയുമായ കിരണ്‍ റാവു വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

കുഞ്ഞായിരിക്കുമ്പോള്‍ സഹോദരന് മാത്രം പൊരിച്ച മീന്‍ കഷ്ണം കൊടുത്ത ഒരു സംഭവമാണ് റിമ അന്ന് പറഞ്ഞിരുന്നത്.

മീന്‍ കഷ്ണത്തിന് പകരം പാലാണ് കിരണ്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതൊഴിച്ചാല്‍  അതേ സംഭവമാണ് കിരണും പറഞ്ഞിരിക്കുന്നത്. 

മീന്‍ പൊരിച്ചത് എന്ന ക്യാപ്ഷ്യനോടെ റിമ, പാര്‍വതി, ആഷിഖ് അബു തുടങ്ങിയവര്‍ ഈ പരസ്യം പങ്കുവച്ചിട്ടുണ്ട്. സ്വന്തം കുട്ടികള്‍ക്കിടയില്‍ തന്നെ ലിംഗ വിവേചനം നടത്തുന്ന അമ്മയുടെ വീഡിയോയാണ് കിരണ്‍ തയാറാക്കിയത്. 

10 സെക്കന്‍ഡില്‍ ഒരു കഥ പറയാനാകുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും എങ്ങനെയത് ചെയ്യാമെന്ന് അവള്‍ കാണിച്ച് തന്നുവെന്നുമായിരുന്നു ആമിര്‍ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരുന്നത്.