close

News WrapGet Handpicked Stories from our editors directly to your mailbox

സാഹോയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി ചെലവഴിച്ചത്‌.   

Updated: Sep 10, 2019, 03:56 PM IST
സാഹോയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

പ്രഭാസിന്‍റെ സാഹോയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

പുറത്തുവിട്ടത് എട്ട് മിനിട്ടുളള വീഡിയോയാണ്. 37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി ചെലവഴിച്ചത്‌. 

ചിത്രത്തിന്‍റെ സംവിധാനം സുജിത് ആണ്. സാബു സിറില്‍ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സിനിമയ്ക്കായി പ്രത്യേക ട്രക്കുകളും കാറുകളും അദ്ദേഹം സ്വന്തമായി നിര്‍മ്മിക്കുകയായിരുന്നു.

ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തി. ഇതിലെ നായിക ശ്രദ്ധാ കപൂറാണ്. ആക്ഷന്‍ കൊറിയോഗ്രാഫറായ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ഈ ത്രില്ലര്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

വീഡിയോ കാണാം: