Sabash Chandra Bose: ചിരിപ്പിക്കാൻ `സബാഷ് ചന്ദ്രബോസ്` ഒടിടിയിലെത്തി; എവിടെ കാണാം?
ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്ത കോമഡി എൻറർടെയ്നർ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.
വിഷ്ണു ഉണ്ണികൃഷ്‌ണൻ, ജോണി ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം സബാഷ് ചന്ദ്രബോസ് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രം ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ആണ്. വി.സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തത്.
ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രം ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സഭാഷ് ചന്ദ്ര ബോസ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകൻ വിസി അഭിലാഷ് തന്നെയാണ്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ എത്തിയ ചിത്രം വിസി അഭിലാഷ് സിനിമയുടെ ബാനറിലാണ് എത്തിയത്. ചിത്രം നിർമ്മിച്ചത് ജോളി ലോനപ്പനാണ്.
Also Read: Kotthu Movie: ആസിഫ് അലി ചിത്രം കൊത്ത് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
വിഷ്ണു ഉണ്ണികൃഷ്ണനെ ജോണി ആന്റണി എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ഇർഷാദ്, കോട്ടയം രമേഷ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സജിത്ത് പുരുഷനാണ്. എഡിറ്റിങ് സ്റ്റീഫൻ മാത്യുവും, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണിയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്.
സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് : വി സി അഭിലാഷ്, അജയ് ഗോപാൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, നൃത്തസംവിധായകൻ: വസന്തം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർമാർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, അസോസിയേറ്റ് ക്യാമറമാൻ: ക്ലിന്റോ ആന്റണി, ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് : വിനീത് ശ്രീനിവാസൻ, സൂരജ് സന്തോഷ്, ഹരിത ബാലകൃഷ്ണൻ, സുധീഷ് ചാലക്കുടി, ശ്രീനാഥ് ശിവശങ്കരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...