ഫഹദിന്‍റെ നായികയായി സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്

ധനുഷിനും ടൊവിനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.  

Last Updated : Nov 18, 2018, 10:23 AM IST
ഫഹദിന്‍റെ നായികയായി സായ് പല്ലവി വീണ്ടും  മലയാളത്തിലേക്ക്

പ്രേമം, കലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്നു. 

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  ഫഹദ് ഫാസിലിന്‍റെ നായികയായാണ്‌ സായ് പല്ലവി അഭിനയിക്കുക.

ചിത്രത്തിന് സംഭാഷണം രചിക്കുന്നത് ഈമയൗവിന്‍റെ തിരക്കഥാകാരന്‍ പി എഫ് മാത്യൂസ് ആണ്. സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ ആരംഭിച്ചു.

ഇനിയും പേരിടാത്ത ചിത്രത്തില്‍ അതുല്‍ കുല്‍കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്നു.

ധനുഷിനും ടൊവിനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.
 
More Stories

Trending News