പ്രേമ൦, കലി, ഫിദ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി.
എന്നാല്‍, വിവാഹം കഴിക്കില്ല എന്ന സായ് പല്ലവിയുടെ തീരുമാനം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു.
എല്ലാ കാലത്തും അച്ഛനമ്മമാര്‍ക്കൊപ്പം നിന്ന് അവരെ സംരക്ഷിക്കാനായാണ് ഡോക്ടര്‍ കൂടിയായ സായ് ഈ തീരുമാനമെടുത്തത്.
എന്നാല്‍, തമിഴ് സംവിധായകനായ എഎല്‍ വിജയ്യുമായി താരം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍.
എന്നാല്‍, ഇതില്‍ എത്ര മാത്രം സത്യാവസ്ഥയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. വാര്‍ത്ത വ്യാജമാണെന്നാണ് സംവിധായകന്റെ അടുത്ത വൃത്തങ്ങള്‍ നിന്നും ലഭിക്കുന്ന സൂചന.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിയയാണ് വിജയും സായ് പല്ലവിയും ഒന്നിച്ച ചിത്രം.
മലയാളിയും തെന്നിന്ത്യന്‍ നടിയുമായ അമല പോളായിരുന്നു വിജയ്യുടെ ആദ്യ ഭാര്യ. 2017ലായിരുന്നു ഇവരുടെ വിവാഹം.