ദൈവമേ കൈതൊഴാം കെ. കുമാറാകണം; കാണാം ജയറാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

Last Updated : Dec 27, 2017, 04:26 PM IST
ദൈവമേ കൈതൊഴാം കെ. കുമാറാകണം; കാണാം ജയറാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്‌.<

>

ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് കെ. കുമാര്‍ എന്നത് ചിത്രത്തിന്‍റെ പേരിലും കാണാം. കൂടെ ദൈവത്തിനെ കൈതൊഴാം എന്നൊരു പദം കൂടി ഉണ്ടെന്ന് മാത്രം. അനുശ്രീയാണ് ചിത്രത്തിലെ നായിക.

കുടുംബ പശ്ചാത്തലമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  ശ്രീനിവാസനും നെടുമുടി വേണുവും മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നു.

യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

More Stories

Trending News