ഗൗരവക്കാരനായി സലിം കുമാര്‍: താമര ഈ മാസം റിലീസിന്!

ഹാഫിസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 'താമര'യുടെ റിലീസ് ഈ മാസം. 

Last Updated : Jul 11, 2018, 07:23 PM IST
ഗൗരവക്കാരനായി സലിം കുമാര്‍: താമര ഈ മാസം റിലീസിന്!

ഹാഫിസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 'താമര'യുടെ റിലീസ് ഈ മാസം. 

ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളിലും മലയാളത്തില്‍ തിളങ്ങിയിട്ടുളള സലീംകുമാറാണ് ചിത്രത്തിലെ നായകന്‍‍.

രതീഷ് രവിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷിജു എം ഭാസ്‌ക്കര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിഷ്ണു ഗോപാല്‍ എഡിറ്റിങ്ങ് ചെയ്യുന്നു.

മനു രമേശനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ലൈം ടീ മീഡിയയുടെ ബാനറില്‍ പിബി മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്രീ സിബി തോമസ്, ജയൻ ചേർത്തല, ഏലൂർ ജോർജ്, ലുക്മാൻ ലുകു എന്നിവരും അഭിനയിക്കുന്നു.

സലീംകുമാര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ ശനിയാഴ്ച ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നു. പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. 

ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ സീരിയസ് റോളുകള്‍ ചെയ്തു തുടങ്ങിയത്. 

ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം സലീംകുമാറിന്‍റെ കരിയറില്‍ വഴിത്തിരിവായി മാറിയൊരു ചിത്രമായിരുന്നു.

More Stories

Trending News