സറോഗസിയിലൂടെ സല്‍മാന്‍ ഖാന്‍ അച്ഛനാകുന്നു??

ബോളിവുഡ് സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്‍ അച്ഛനാകുന്നു!!

Sneha Aniyan | Updated: May 12, 2019, 06:07 PM IST
സറോഗസിയിലൂടെ സല്‍മാന്‍ ഖാന്‍ അച്ഛനാകുന്നു??

ബോളിവുഡ് സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്‍ അച്ഛനാകുന്നു!!

അവിവാഹതിനായ സല്‍മാന്‍ എങ്ങനെ അച്ഛനായി എന്നാണോ?

കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍, ഷാരുഖ് ഖാന്‍ എന്നിവരുടെ പാത പിന്തുടര്‍ന്നാണ് സൽമാൻ അച്ഛനാകാന്‍ ഒരുങ്ങുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് സല്‍മാന്‍ തന്‍റെ കടിഞ്ഞൂല്‍ കുഞ്ഞിന്‍റെ പിതാവാകാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്‌. 

കുട്ടികളെ ഏറെ ഇഷ്ടപ്പെടുകയും അവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ താല്‍പര്യവുമുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സഹോദരിയുടെ കുട്ടിയെ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന താരത്തിന്‍റെ നിരവധി ചിത്രങ്ങല്‍ സമൂഹ മാധ്യമങ്ങളുടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍,  കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍, ആമിര്‍ ഖാന്‍, എക്ത കപൂര്‍ തുടങ്ങിയവരും സറോഗസിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവരാണ്. 

താന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കുമെന്ന് മുമ്പ് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. തനിക്ക് 70 വയസാകുമ്പോള്‍ കുഞ്ഞിന് 20 വയസാകും എന്ന താരത്തിന്‍റെ പ്രസ്താവനയും റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.