സായ് ദുർഗ തേജ് നായകനാവുന്ന 'സാംബരാല യേതിഗട്ട്' എന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്തുവിട്ടു. രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ ആണ് പുറത്തുവിട്ടത്. സായ് ദുർഗ തേജിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് " അസുര ആഗമന" എന്ന ടൈറ്റിലോടെയാണ് വീഡിയോ റിലീസ് ചെയ്തത്. "വിരൂപാക്ഷ", "ബ്രോ" എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണിത്.
125 കോടി രൂപ ബജറ്റിലാണ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ ചിത്രമായ സാംബരാല യേതിഗട്ട് നിർമ്മിക്കുന്നത് പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ്. ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.
ചിത്രത്തിൻ്റെ വമ്പൻ കാൻവാസും കഥാ പശ്ചാത്തലവും ഗ്ലിമ്പ്സ് വീഡിയോയിൽ വെളിപ്പെടുത്തുന്നു. അതിനൊപ്പം തന്നെ സായ് ദുർഗ തേജിനെ ഉഗ്ര രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സായ് ദുർഗ്ഗ തേജിന്റെ ശാരീരികവും വൈകാരികവുമായ പരിവർത്തനമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. ഏറ്റവും മികച്ച പ്രകടനമായിരിക്കും സായ് ദുർഗ തേജ് ഇതിൽ അവതരിച്ചിരിക്കുന്നതെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാണ്.
Also Read: Lokah Ott Release: ഒടിടിയിലും ഹിറ്റടിക്കാൻ ലോക എത്തുന്നു; 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' സ്ട്രീമിങ് ഉടൻ
ശക്തമായ പ്രകടനങ്ങളും സാങ്കേതിക വൈഭവവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായി ഈ സിനിമ മാറുമെന്ന സൂചനയാണ് ഗ്ലിമ്പ്സ് നൽകുന്നത്. വൈകാരികമായി ഏറെ ആഴമുള്ളതും ദൃശ്യപരമായി ഗംഭീരവുമായ ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായി ആണ് ചിത്രം അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമയുടെ പുരാണ-ആക്ഷൻ വിഭാഗത്തിന് ഈ ചിത്രം ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കും എന്നും വീഡിയോ സൂചിപ്പിക്കുന്നു.
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിംഗ് - ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









