Sambrani Penthiri Song: സാമ്പ്രാണി പെൺതിരി ; വെറൈറ്റി ഗാനവുമായി 'വ്യസനസമേതം ബന്ധുമിത്രാദികൾ'

Anaswara Rajan: വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോൻ സം​ഗീതം ഒരുക്കിയിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 4, 2025, 02:44 PM IST
  • തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകർക്ക് നൽകും വിധത്തിൽ തന്നെയാണ് അങ്കിത് മേനോൻ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്
  • വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രത്തിലെ മജാ മൂഡ് എന്ന പ്രോമോ ​ഗാനവും ശ്രദ്ധ നേടിയിരുന്നു
Sambrani Penthiri Song: സാമ്പ്രാണി പെൺതിരി ; വെറൈറ്റി ഗാനവുമായി 'വ്യസനസമേതം ബന്ധുമിത്രാദികൾ'

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. 'സാമ്പ്രാണി പെൺതിരി..' എന്ന ​ഗാനമാണ് പുറത്തുവിട്ടത്. അനശ്വര രാജൻ ചിത്രത്തിൽ നായികയായി എത്തുന്നത്. ​ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. അങ്കിത് മേനോനാണ് ​ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Add Zee News as a Preferred Source

അങ്കിത് മേനോൻ തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകർക്ക് നൽകും വിധത്തിൽ തന്നെയാണ് ഈ ചിത്രത്തിനും സം​ഗീതം നൽകിയിരിക്കുന്നത്. 
വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രത്തിലെ ഇതിന് മുൻപ് പുറത്തിറങ്ങിയിരുന്ന 'മജാ മൂഡ്' എന്ന പ്രോമോ ഗാനവും ശ്രദ്ധ നേടിയിരുന്നു. ഈ ​ഗാനവും അങ്കിത് മേനോനാണ് ഒരുക്കിയത്.

അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമാണം നിർവഹിക്കുന്ന ചിത്രമാണിത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം- റഹീം അബൂബക്കർ. എഡിറ്റർ- ജോൺകുട്ടി. സംഗീതം- അങ്കിത് മേനോൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, കനിഷ്ക ഗോപിഷെട്ടി. ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള. മേക്കപ്പ്- സുധി സുരേന്ദ്രൻ. കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ. ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന.  ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ. ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ.

സൗണ്ട് ഡിസൈൻ- അരുൺ മണി. സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ. പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി. പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്. വിഎഫ്എക്സ്- ഡി ടി എം. സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം. ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News