അഗസ്ത്യയ്ക്ക് മികച്ച പിറന്നാള്‍ സമ്മാനം; രണ്ടാമത്തെ മകന്‍റെ വരവറിയിച്ച് സംവൃത!

ചലച്ചിത്ര താരം സംവൃത സുനിലിന് രണ്ടാമതും കുഞ്ഞ് ജനിച്ചു. ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നൽകിയ പേര്. 

Last Updated : Feb 27, 2020, 03:49 PM IST
അഗസ്ത്യയ്ക്ക് മികച്ച പിറന്നാള്‍ സമ്മാനം; രണ്ടാമത്തെ മകന്‍റെ വരവറിയിച്ച് സംവൃത!

ചലച്ചിത്ര താരം സംവൃത സുനിലിന് രണ്ടാമതും കുഞ്ഞ് ജനിച്ചു. ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നൽകിയ പേര്. 

samvrithaakhil എന്നാ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് കുഞ്ഞിന്‍റെ ജനന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്രയുടെ ജനനം 20-2-2020.'–സംവൃത കുറിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 

Agastya turned 5 years old last week and he got the best birthday gift. A baby brother! RUDRA Born on 20-2-2020. #blessed #latestadditiontothefamily #brothersforalifetime#artbythefatheroftheboys!

A post shared by Samvritha Akhil (@samvrithaakhil) on

2012ലായിരുന്നു സംവൃതയും അമേരിക്കയിൽ എന്‍ജീനിയറായ അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21നാണ് ഇരുവര്‍ക്കും ആദ്യത്തെ  ആണ്‍കുഞ്ഞ്  ജനിക്കുന്നത്. അഖിലുമായുള്ള വിവാഹ ശേഷം വിദേശത്തു താമസമാക്കിയ  സംവൃത 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു 

രസികനിലൂടെ ദിലീപിന്‍റെ നായികയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങി.

Trending News