'സന്ദേശം' സിനിമയിലെ ഈ രംഗം വീണ്ടും തരംഗമാകുന്നു

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാകട്ടെ തങ്ങളുടെ നേതാവ് ടി.സിദ്ദീഖിനെതിരെ ഉയര്‍ന്ന ആരോപണത്തിനും ഈ വീഡിയോയിലൂടെയാണ് മറുപടി പറഞ്ഞത്.   

Ajitha Kumari | Updated: Oct 20, 2019, 03:17 PM IST
'സന്ദേശം' സിനിമയിലെ ഈ രംഗം വീണ്ടും തരംഗമാകുന്നു

'സന്ദേശം' സിനിമയിലെ ഈ ചെങ്കൊടി പാര്‍ട്ടിയുടെ ഓഫീസിലെ രംഗം ട്രോളുകളില്‍ വീണ്ടും സജീവമാകുകയാണ്. 

ബിജെപി നേതാവ് കെ.സുരേന്ദ്രന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അദ്ദേഹം ഹാന്‍സ് ഉപയോഗിക്കുന്നതായാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ഇതിന് മറുപടിയായി പി.ശശിയുടേയും പി.കെ.ശശി എംഎല്‍എയുടേയും പാര്‍ട്ടി ശിക്ഷാ നടപടിയ്ക്ക് ആധാരമായ കാര്യങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ബിജെപി നേതാക്കളും ഉയര്‍ത്തികാട്ടുന്നുണ്ട്. 

ഇത് കൂടാതെ ബിജെപി പ്രവര്‍ത്തകര്‍ സന്ദേശം സിനിമയിലെ ഈ പാര്‍ട്ടി ഓഫീസ് രംഗവും വ്യാപകമായി പ്രചരിപ്പിക്കുന്നു.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാകട്ടെ തങ്ങളുടെ നേതാവ് ടി.സിദ്ദീഖിനെതിരെ ഉയര്‍ന്ന ആരോപണത്തിനും ഈ വീഡിയോയിലൂടെയാണ് മറുപടി പറഞ്ഞത്. 

ഗള്‍ഫില്‍ ടി.സിദ്ദീഖ് മദ്യപിച്ചെന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.

എന്തായാലും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിലൂടെ സന്ദേശം സിനിമയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.