)
തിരുവനന്തപുരം: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള ജഗദീഷിന്റെ തീരുമാനത്തെ പ്രശംസിച്ച് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ജഗദിഷിന്റെ നിലപാട് പുരോഗമനപരമെന്നാണ് സാന്ദ്ര തോമസ് കുറിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സ്വയം സ്ഥാനാര്‍ഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണെന്ന് സാന്ദ്ര കുറിച്ചു.
സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ജഗദിഷിന്റെ നിലപാട് പുരോഗമനപരം
കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗതീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ് , അതിൽ സ്വയം സ്ഥാനാര്‍ഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ് .
പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത് .
പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് മത്സരിക്കാനിരുന്നത്. എന്നാൽ വനിതാ പ്രസിഡന്റ് വരട്ടെയെന്നാണ് ജഗദീഷ് നിലപാടെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. ഇവർ സമ്മതിക്കുകയാണെങ്കിൽ താരം പത്രിക പിൻവലിക്കുമെന്നാണ് വിവരം.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രൻ പിന്മാറിയിരുന്നു. നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമാണ് രവീന്ദ്രൻ മത്സരിക്കുന്നത്. വനിത പ്രസിഡന്റ് എന്ന നിർദ്ദേശം വന്നതോടെ ശ്വേത മേനോന്റെ സാധ്യതയേറിയിരിക്കുകയാണ്.
‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആറ് പേരാണ് മത്സരിക്കുന്നത്. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് മത്സരാർത്ഥികൾ. ജഗദീഷും രവീന്ദ്രനും പിന്മാറുന്നതോടെ ശ്വേതയ്ക്ക് സാധ്യതയേറും. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന് എന്നിവരാണ് മത്സരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.