കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിന് വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റനി ജോസഫിന് എതിരെ സാന്ദ്ര തോമസ് പോലീസിൽ പരാതി നൽകി. സാന്ദ്രയെ ഭീഷണിപ്പെടുത്തിയത് സ്ഥിരീകരിച്ച് റനി ജോസഫ് ഫെഫ്ക വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നു. "സാന്ദ്ര നീ പെണ്ണാണ്, കൂടുതൽ വിളയണ്ട, നിന്നെ തല്ലിക്കൊന്ന് കാട്ടിൽ കളയും, സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർമാർ വേണ്ടെന്ന് പറയാൻ നീ ആരാണ്"- എന്നാണ് ശബ്ദ സന്ദേശം.
പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ സാന്ദ്ര തോമസ് നടത്തിയ പരാമർശത്തിനെതിരെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ സംഘടന വിമർശനം ഉന്നയിച്ചിരുന്നു. കാലോചിതമായ മാറ്റം പ്രൊഡക്ഷൻ കൺട്രോളർമാരുടെ പ്രവർത്തരീതിയിൽ വരുത്തണം എന്നായിരുന്നു സാന്ദ്രയുടെ പരാമർശം.
ALSO READ: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്
സാന്ദ്രയ്ക്ക് എതിരെ ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടെയാണ് റനി ജോസഫ് സാന്ദ്രയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ശബ്ദ സന്ദേശം ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തത്. ഭീഷണിപ്പെടുത്തിയതായി സാന്ദ്ര പോലീസിനെ അറിയിക്കുകയും കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു
റനി ജോസഫ് വളരെ മോശമായാണ് സംസാരിച്ചതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. "റനി മോശമായി സംസാരിച്ചു. ഭീഷണിപ്പെടുത്തിയതായി പോലീസിനെ അറിയിച്ചു. കമ്മീഷണർക്ക് പരാതിയും നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിന് ശേഷം പോലീസ് നടപടിയുണ്ടായിട്ടില്ല. മജിസ്ട്രേറ്റിന് മൊഴി നൽകി. പിന്നീട് റനി ഫെഫ്ക ഗ്രൂപ്പിൽ ശബദ് സന്ദേശം പങ്കുവച്ചു. ഗ്രൂപ്പിൽ റനിയെ പിന്തുണച്ച് ചർച്ചയുണ്ടായി. സിനിമയിലെ രീതി ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ അവരെ നിശബ്ദരാക്കുന്നതാണെന്നും" സാന്ദ്ര തോമസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









