Teaser: 'സാവി അവങ്കിട്ടെ'; ഇരട്ട രൂപത്തില്‍ വിജയ്‌ സേതുപതി!!

താരം ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Last Updated : Aug 16, 2019, 04:23 PM IST
Teaser: 'സാവി അവങ്കിട്ടെ'; ഇരട്ട രൂപത്തില്‍ വിജയ്‌ സേതുപതി!!

വിജയ് സേതുപതിയെ നായകനാക്കി വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് സംഘതമിഴന്‍. 

ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്‌. 46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്. 

താരം ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവേദാ പേതുരാജ്, റാഷി ഖന്ന എന്നിവരാണ് നായികമാര്‍.

നാസര്‍, സൂരി, ശ്രീമാന്‍, അഷുതോഷ്ഖന്ന, രാജേന്ദ്രന്‍, ജോണ്‍ വിജയ്, രവി കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Trending News