Movie Update: സം​ഗീത് പ്രതാപ് നായകനാകുന്നു, കഥ കരിക്കിലെ ആ പ്രിയ താരത്തിന്റേത്; ഫസ്റ്റ് ലുക്ക്

മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 02:15 PM IST
  • ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ എന്ന ചിത്രത്തിന്റെ പേര്.
  • ഹോസ്പിറ്റൽ പശ്ചാത്തലമാക്കിയുള്ള ചിത്രമാകും ഇതെന്നാണ് പോസ്റ്ററും ടൈറ്റിലും വ്യക്തമാക്കുന്നത്.
  • പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
Movie Update: സം​ഗീത് പ്രതാപ് നായകനാകുന്നു, കഥ കരിക്കിലെ ആ പ്രിയ താരത്തിന്റേത്; ഫസ്റ്റ് ലുക്ക്

സംഗീത് പ്രതാപ് ആദ്യമായി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്നാണ് ചിത്രത്തിന്റെ പേര്. ഹോസ്പിറ്റൽ പശ്ചാത്തലമാക്കിയുള്ള ചിത്രമാകും ഇതെന്നാണ് പോസ്റ്ററും ടൈറ്റിലും വ്യക്തമാക്കുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

Add Zee News as a Preferred Source

മിഡിൽ ക്ലാസ് മെമ്പേഴ്സിന്റെ ബാനറിൽ അനിരുദ്ധ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ശ്യാമിൻ ഗിരീഷ് ആണ്. കരിക്ക് സീരീസിലൂടെ സുപരിചിതയായ നിലീൻ സാന്ദ്രയാണ് കഥയും തിരക്കഥയും നിർവ്വഹിക്കുന്നത്. കരിക്കിന്റെ സാമർത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്സീരിസിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചതും നിലീൻ ആയിരുന്നു. മുജീബ് മജീദാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. കിഷ്കിന്ദാ കാണ്ഡം, രേഖചിത്രം എന്നീ സിനിമകൾക്ക് സംഗീത നൽകിയത് മുജീബ് ആയിരുന്നു.

 

Also Read: Dulquer Salmaan Movie: DQ കളി തുടങ്ങുവാണ്! നഹാസിന്റെ സംവിധാനത്തിൽ ഒരു തിരിച്ചുവരവ്; ടൈറ്റിൽ പോസ്റ്റർ

 

രോമാഞ്ചത്തിന്റെ ഛായാഗ്രാഹകൻ സിനു താഹിർ ആണ് ഈ ചിത്ര്തിന്റെ സിനിമാറ്റോ​ഗ്രാഫർ. എഡിറ്റിം​ഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോയാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് നിർവ്വഹിക്കുന്നത് ഓബ്സ്ക്യൂറ എന്റർടൈന്മെന്റ്സ്. ബ്രോമാന്‍സ് ആണ് സംഗീതിന്‍റേതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ സിനിമ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News