'ഈ യുദ്ധത്തില്‍ വിജയിച്ചു', കുട്ടികളുടെ ജന്മദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവെച്ച്‌ സഞ്ജയ് ദത്ത്

കാന്‍സറിനെ തോല്‍പ്പിച്ച്‌ ബോളിവുഡ് താരം സഞ്ജയ് ദത്ത് (Sanjay Dutt). 

Last Updated : Oct 21, 2020, 10:13 PM IST
  • തന്‍റെ കുട്ടികളുടെ പിറന്നാള്‍ ദിനത്തിലാണ് കാന്‍സര്‍ ഭേദമായതായി സഞ്ജയ് ദത്ത് അറിയിച്ചത്.
  • ട്വിറ്ററില്‍ ഈ യുദ്ധത്തില്‍ ഞാന്‍ ജയിച്ചു എന്നായിരുന്നു നടന്‍ കുറിച്ചത്.
'ഈ യുദ്ധത്തില്‍  വിജയിച്ചു', കുട്ടികളുടെ  ജന്മദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവെച്ച്‌ സഞ്ജയ് ദത്ത്

കാന്‍സറിനെ തോല്‍പ്പിച്ച്‌ ബോളിവുഡ് താരം സഞ്ജയ് ദത്ത് (Sanjay Dutt). 

തന്‍റെ  കുട്ടികളുടെ  പിറന്നാള്‍ ദിനത്തിലാണ് കാന്‍സര്‍ ഭേദമായതായി സഞ്ജയ് ദത്ത് അറിയിച്ചത്. ട്വിറ്ററില്‍ ഈ യുദ്ധത്തില്‍ ഞാന്‍ ജയിച്ചു എന്നായിരുന്നു നടന്‍ കുറിച്ചത്.

'കഴിഞ്ഞ കുറച്ച്‌ ആഴ്ചകള്‍ എനിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. ശക്തരായവരെ ദൈവം കൂടുതല്‍ പരീക്ഷിക്കുമെന്ന് പറയുന്നത് പോലെ. ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി തിരിച്ചുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് എന്‍റെ കുട്ടികളുടെ ജന്മദിനത്തില്‍ ഏറ്റവും മികച്ച സമ്മാനമാണ് എനിക്ക് അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്', സഞ്ജയ് ദത്ത് കുറിച്ചു.

ആരാധകരുടെ പിന്തുണയും വിശ്വാസവും ഇല്ലാതിരുന്നെങ്കില്‍ ഇത് സാധ്യമാകില്ലായിരുന്നുവെന്നും താരം പറയുന്നുണ്ട്. തന്നോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും, ആരാധകര്‍ക്കും, ഡോക്ടര്‍മാര്‍ക്കും സഞ്ജയ് ദത്ത് നന്ദി പറയുകയും ചെയ്യുന്നു.

നാലാം ഘട്ടത്തിലായിരുന്നു നടനെ ബാധിച്ച ശ്വാസകോശ അര്‍ബുദം കണ്ടെത്തിയത്.  രോഗബാധിതനായതിനെത്തുടര്‍ന്ന്  ഇക്കഴിഞ്ഞ ഓഗസ്റ്റ്  മുതല്‍  അദ്ദേഹം  അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. 

മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ദത്ത് നന്ദി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തന്നെ നന്നായി പരിപാലിച്ച ഡോ. സേവന്തിയോടും അവരുടെ ടീമിലെ ഡോക്ടര്‍മാരോടും നഴ്സുമാരോടും കോകിലബെന്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫിനോടും ഞാന്‍ പ്രത്യേകം നന്ദിയുള്ളവനാണ്. വിനയത്തോടെയും നന്ദിയോടെയും, ' താരം പറഞ്ഞു.

More Stories

Trending News