Sanjay Dutt: 'സൽമാൻ ഖാൻ എനിക്ക് സഹോദരൻ, അർഷാദ് വാർസി ആത്മാർത്ഥ സുഹൃത്ത്'; തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്

Sanjay Dutt: തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് സൗഹൃദങ്ങള്‍ എന്നാണ് സഞ്ജയ് ഈ ബന്ധങ്ങളെ വിശേഷിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 28, 2025, 04:15 PM IST
  • സമീപകാലത്ത് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു സഞ്ജയ്യുടെ തുറന്നു പറച്ചിൽ.
Sanjay Dutt: 'സൽമാൻ ഖാൻ എനിക്ക് സഹോദരൻ, അർഷാദ് വാർസി ആത്മാർത്ഥ സുഹൃത്ത്'; തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്

സൽമാൻ ഖാനും അർഷാദ് വാർസിയുമായി തനിക്കുള്ള സൗഹൃദബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജയ് ദത്ത്. തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് സൗഹൃദങ്ങള്‍ എന്നാണ് സഞ്ജയ് ഈ ബന്ധങ്ങളെ വിശേഷിപ്പിച്ചത്. സമീപകാലത്ത് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു സഞ്ജയ്യുടെ തുറന്നു പറച്ചിൽ. 

Add Zee News as a Preferred Source

സൽമാൻ ഒരു മനോഹരമായ വ്യക്തിയാണെന്നും അദ്ദേഹം തനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണെന്നും ഒരിക്കലും സൽമാനിൽ നിന്നും വേർപിരിയാൻ കഴിയില്ലെന്നും സഞ്ജയ് പറഞ്ഞു. 'സാജൻ', 'ദസ്', 'ചൽ മേരെ ഭായ്' തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

അർഷാദ് വാർസി തന്റെ സർക്യൂട്ടാണെന്നും ഏറ്റവും അത്ഭുതകരമായ ആളുകളിൽ ഒരാളെന്നുമാണ് സഞ്ജയ് അർഷാദിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കോമിക് ടൈമിംഗ് അവിശ്വസനീയമാണെന്നും അദ്ദേഹം വളരെ ആത്മാർത്ഥമായ ഒരു സുഹൃത്താണെന്നും സഞ്ജയ് വ്യക്തമാക്കി. 'മുന്നാ ഭായ് എംബിബിഎസ്', 'ലഗേ രഹോ മുന്ന ഭായ്' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കോംമ്പോയാണ് ഇരുവരുടെയും

ഇപ്പോൾ അഹമ്മദ് ഖാന്റെ  കോമഡി-ഡ്രാമയായ 'വെൽക്കം ടു ദി ജംഗിൾ' എന്ന ചിത്രത്തിൽ പ്രിയപ്പെട്ട ജോഡി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. അതിൽ അക്ഷയ് കുമാർ, പരേഷ് റാവൽ, സുനിൽ ഷെട്ടി, രവീണ ടണ്ടൻ, ലാറ ദത്ത, ജാക്വലിൻ ഫെർണാണ്ടസ്, ദിഷ പതാനി എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കൾ അഭിനയിക്കുന്നു. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News