ബോളിവുഡില്‍ ഉദിച്ചുയരുന്ന പുതുമുഖ താരമാണ് സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറ അലി ഖാന്‍. ഫിലിംഫെയര്‍ മാഗസിന്‍റെ മാര്‍ച്ച്‌ പതിപ്പിന്‍റെ കവര്‍ ചിത്രത്തിന് വേണ്ടിയാണ് സാറ ആദ്യമായി ഫോട്ടോ ഷൂട്ട്‌ നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഏറെ കാത്തിരുന്ന് സാറ നടത്തിയ ഫോട്ടോ ഷൂട്ട്‌ ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് നേരിടേണ്ടി വന്നത്. കെനിയയില്‍ വെച്ചാണ് സാറ മാഗസിന് വേണ്ടി ഫോട്ടോ ഷൂട്ട്‌ നടത്തിയത്.  


മുന്നില്‍ പച്ച നിറത്തിലുള്ള നൂല്‍ അലങ്കാരമുള്ള എംബ്രോയഡറി വസ്ത്ര൦ ധരിച്ച് ഒരു വടി കുത്തി, കാലുകള്‍ അകത്തി വെച്ച് 'ആറ്റിറ്റ്യൂട് ലൂക്കി'ലായിരുന്നു സാറയുടെ പോസ്. 


ചിത്രത്തില്‍ സാറയുടെ പിന്നില്‍ നില്‍കുന്ന കെനിയന്‍ മാസയ് വംശജന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു ട്രോളന്മാരുടെ പ്രധാന കണ്ടെത്തല്‍.




പരമ്പരാഗത വേഷധാരിയായ കെനിയന്‍ മാസയ് വംശജന്‍റെ കാലുകളുടെ നിഴല്‍ സാറയുടെ കാല്‍ മുട്ടിന്‍റെ ഭാഗത്തായിരുന്നു എന്നതാണ് സംശയത്തിന് കാരണമായത്. 


ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി വിമര്‍ശനങ്ങളാണ് സാറയ്ക്കും, ഫിലിം ഫെയര്‍ മാഗസിനുമെതിരെ ഉയര്‍ന്നത്. ആഫ്രിക്കന്‍സിനെ ഫോട്ടോയ്ക്കുള്ള ഒരു ഉപകരണമായി ഉപയോഗിച്ചുവെന്നും, വംശീയമായി അധിക്ഷേപിച്ചുവെന്നുമൊക്കെ പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍. 


വിമര്‍ശനങ്ങള്‍ കടുത്തതോടെ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം വീഡിയോയിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ഫെയര്‍.


സാറയ്ക്ക് പിന്നില്‍ നില്‍കുന്ന കെനിയന്‍ വംശജന്‍ 'മാസയ് അടമു' അഥവാ ജമ്പിംഗ് ഡാന്‍സ് എന്ന പരമ്പരാഗത നൃത്തം ചവിട്ടുകയാണ്. ഇതിനിടെ പകര്‍ത്തിയ ചിത്രമായതിനാലാണ് കാലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതും, ഫോട്ടോഷോപ്പ് ആണെന്ന് തോന്നുന്നതും.