തമർ സംവിധാനം ചെയ്ത് ആസിഫ് അലിയും ബാലതാരം ഓർഹാനും മുഖ്യ വേഷത്തിലെത്തിയ സർക്കീട്ടിന് മികച്ച പ്രേക്ഷക പ്രതികരണം. ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ രേഖാചിത്രത്തിന് ശേഷം എത്തിയ ആസിഫ് അലിയുടെ "സർക്കീട്ട്" താരത്തിന്റെ വിജയത്തുടർച്ചയാവുകയാണ്.
കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രേക്ഷക പ്രീതി നേടുന്ന ആസിഫ് അലി ചിത്രമാണ് 'സർക്കീട്ട്'. ഇതോടെ ഹാട്രിക് ഹിറ്റ് നേടിയിരിക്കുകയാണ് ആസിഫ് അലി. ദുബായിൽ തൊഴിൽ തേടിയെത്തുന്ന അമീർ എന്ന ചെറുപ്പക്കാരനും ജെപ്പു എന്ന കുട്ടിയും തമ്മിലുണ്ടാകുന്ന ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അമീറായി ആസിഫ് അലിയും ജെപ്പുവായി ബാലതാരം ഓർഹാനാണു എത്തുന്നത്. അമീറിൽ ഇമോഷണൽ ലോക്ക് ആകുന്ന ജെപ്പുവിലൂടെയാണ് കഥയുടെ സഞ്ചാരം. ഈ കഥാപാത്രങ്ങളുടെ ഇമോഷണൽ സഞ്ചാരം അഥവാ സർക്കീട്ടാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ആസിഫ് അലിയുടെ പ്രകടനമാണ്.
പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം, രമ്യ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലാണ് തമർ ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ്- സംഗീത് പ്രതാപ്. ഛായാഗ്രഹണം- അയാസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.