Sarkeet Release Date: കുടുംബ ചിത്രവുമായി ആസിഫ് അലി; 'സർക്കീട്ട്' റിലീസ് തിയതി പ്രഖ്യാപിച്ചു

Sarkeet Release Date: മെയ് 8ന് എത്തുന്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമർ ആണ്.  

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 02:36 PM IST
  • ആക്ഷൻ ഫിലിംസുമായി ചേർന്ന് അജിത് വിനായക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
  • വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക് എന്നിവരാണ് നിർമാതാക്കൾ.
  • സം​ഗീത് പ്രതാപ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിം​ഗ് കൈകാര്യം ചെയ്യുന്നത്.
Sarkeet Release Date: കുടുംബ ചിത്രവുമായി ആസിഫ് അലി; 'സർക്കീട്ട്' റിലീസ് തിയതി പ്രഖ്യാപിച്ചു

ആസിഫ് അലിയുടെ പുതിയ ചിത്രമായ സർക്കീട്ടിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം മെയ് 8ന് തിയേറ്ററുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നത്. തമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കീട്ട്. ആക്ഷൻ ഫിലിംസുമായി ചേർന്ന് അജിത് വിനായക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക് എന്നിവരാണ് നിർമാതാക്കൾ. സം​ഗീത് പ്രതാപ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിം​ഗ് കൈകാര്യം ചെയ്യുന്നത്. 

Add Zee News as a Preferred Source

ഗോവിന്ദ് വസന്തയാണ് സം​ഗീത സംവിധായകൻ. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, ഒർഹാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിലിൽ ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും. സൗഹൃദം, കുടുംബം, ഹൃദയംഗമമായ ബന്ധങ്ങൾ എന്നിവയുടെ വൈകാരിക കഥയാണ് ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News