ആസിഫ് അലിയുടെ പുതിയ ചിത്രമായ സർക്കീട്ടിന്റെ ട്രെയിലർ എത്തി. ഒർഹാൻ എന്ന കുട്ടിയാണ് ഈ കഥയിലെ മറ്റൊരു പ്രധാന കഥാപാത്രം. ആസിഫും ഒർഹാനും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്. ഒർഹാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നോക്കാൻ ആസിഫ് എത്തുകയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.
ചിത്രം മെയ് 8ന് തിയേറ്ററുകളിലെത്തും. തമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കീട്ട്. ആക്ഷൻ ഫിലിംസുമായി ചേർന്ന് അജിത് വിനായക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക് എന്നിവരാണ് നിർമാതാക്കൾ. സംഗീത് പ്രതാപ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
Also Read: Hunt Ott: ഭാവനയുടെ 'ഹണ്ട്' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, പ്രശാന്ത് അലക്സാണ്ടര്‍, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൗഹൃദം, കുടുംബം, ഹൃദയംഗമമായ ബന്ധങ്ങൾ എന്നിവയുടെ വൈകാരിക കഥയാണ് ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ഛായാഗ്രഹണം -അയാസ് ഹസൻ, എഡിറ്റിംഗ് - സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്കോ, സ്റ്റ്യും ഡിസൈൻ - അർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, നിശ്ചല ഛായാഗ്രഹണം - എസ്. ബി.കെ. ഷുഹൈബ്, പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.