തിയേറ്ററിൽ വമ്പൻ വിജയമായി മാറിയ ചിത്രമാണ് സർവ്വം മായ. നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണിത്. ആഗോള തലത്തിൽ 150 കോടിക്കടുത്ത് കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം. കേരളത്തിലും വലിയ നേട്ടമാണ് ചിത്രം നേടിയത്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആണ് ഈ ചിത്രത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്.
തിയേറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ജനുവരി 30 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും. റിയ ഷിബുവിന്റെ ഒരു ഫണ്ണി വീഡിയോയിലൂടെയാണ് സ്ട്രീമിങ് തിയതി അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വീഡിയോ ആണ് റിയ പങ്കുവെക്കുന്നത്. ഒടിടിയിലും സിനിമ വലിയ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.
131 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്. നിവിൻ-അജു കോമ്പോ ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഡെലൂലൂ ആയി എത്തിയ റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചത്. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണിത്.
റിലീസ് ചെയ്ത് വെറും 10 ദിവസം കൊണ്ട് സർവ്വം മായ 100 കോടി നേടിയിരുന്നു. ഫൺ മൂഡിലുള്ള ആദ്യ പകുതിയും ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









