ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന പുതിയ ചിത്രമാണ് 'സർവ്വം മായ'. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിവിനെ തിരിച്ചുകിട്ടി എന്ന കമന്റുകളാണ് ഏറെയും വരുന്നത്. ഒന്നര മിനിറ്റിൽ താഴെയുള്ള ടീസറിൽ നിവിനെ മാത്രമാണ് കാണിക്കുന്നത്. രാത്രിയിൽ മുറിക്കുള്ളിൽ എല്ലാം പരിശോധിച്ച് എല്ലാം ഓക്കെ അല്ലേ എന്ന് ചോദിക്കുന്ന നിവിനെ വീഡിയോയിൽ കാണാം.
ടീസർ വന്നതും പഴയെ നിവിനെ തിരിച്ചുകിട്ടി, ആ ചിരി എന്ത് രസമാ കാണാൻ, നിവിൻ അജു കോമ്പോ മനോഹരം, നിവിന്റെ മുഖത്തെ ഐശ്വര്യം തുടങ്ങി ഒട്ടനവധി കമന്റുകൾ വരുന്നുണ്ട്. ചിത്രം ഹിറ്റ് ആകുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. ഹൊറർ കോമഡി ഴോണറിലെത്തുന്ന ചിത്രമാണ് സർവ്വം മായ. അജു വർഗീസും നിവിനും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയിലാണ്.
2025 ക്രിസ്‌മസിന് ചിത്രം റിലീസിനെത്തും. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധനാണ് നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സംഗീത സംവിധായകൻ. പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









