)
പൃഥ്വിരാജ് സുകുമാരൻ, കജോൾ, ഇബ്രാഹിം അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍സമീൻ. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടു. കയോസ് ഇറാനി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായാണ് കജോൾ എത്തുന്നതെന്നാണ് സൂചന. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. നേരിട്ട് ഒടിടിയിലാണ് ചിത്രം എത്തുന്നത്.
സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാൻ ചിത്രത്തിൽ തീവ്രവാദിയുടെ വേഷത്തിലാണ് എത്തുന്നത്. വില്ലൻ വേഷത്തിലെത്തുന്ന താരത്തിന്റെ ലുക്ക് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സൈനികന്റെ വേഷത്തിലാണ് എത്തുന്നത്. ജമ്മു കശ്മീരിലാണ് സിനിമയുടെ കഥ നടക്കുന്നതെന്നാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന.
'ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല' എന്ന് പൃഥ്വിരാജ് ഈ വീഡിയോയിൽ പറയുന്നുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് വ്യക്തമാണ്. ഒരു മിനിറ്റിൽ അധികം ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാന് ശേഷം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് സർസമീൻ. പൃഥ്വിരാജിന്റെ ഭാര്യയായാണ് കജോൾ ചിത്രത്തിലെത്തുന്നത്. ടീസറിലെ കജോൾ ഫന എന്ന ചിത്രത്തിലെ കജോളിനെ ഓർമ്മപ്പെടുത്തി എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.