ഹോട്ടലിനു മുകളിൽ ദിവസവും ഹെലികോപ്റ്റർ വന്ന് കൊണ്ടുപോകുമായിരുന്നു...

സ്റ്റീവൻ സ്പിൽബെർഗ് നിർമ്മിച്ച സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.  ആക്ഷൻ സൂപ്പർതാരം ടോം ക്രൂസ് ആയിരുന്നു സിനിമയിലെ നായകൻ.   

Last Updated : Apr 8, 2020, 08:51 AM IST
ഹോട്ടലിനു മുകളിൽ ദിവസവും ഹെലികോപ്റ്റർ വന്ന് കൊണ്ടുപോകുമായിരുന്നു...

കോഴിക്കോട്:  നിങ്ങളിൽ എത്രപേർക്ക് അറിയാം കലിംഗ ശശി ഹോളിവുഡിലും ഒരു കൈനോക്കിയിട്ടുണ്ടെന്ന്.  കേൾക്കുമ്പോൾ അതിശയമായി തോന്നുന്നുവെങ്കിലും സംഭവം സത്യമാണ് . 

മലയാളിയായ മറ്റൊരു നടനും സ്വപ്നം പോലും കാണാൻ കഴിയാത്ത അവസരം നേടിയ അതുല്യ പ്രതിഭയാണ് കലിംഗ ശശി. പക്ഷേ ആ സിനിമ വെള്ളിത്തിരയിൽ ഒന്നു നേരിട്ട് കാണാനുള്ള അവസരം അദ്ദേഹത്തിന് ദൈവം നല്കിയില്ല. 

Also read: ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

സ്റ്റീവൻ സ്പിൽബെർഗ് നിർമ്മിച്ച സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.  ആക്ഷൻ സൂപ്പർതാരം ടോം ക്രൂസ് ആയിരുന്നു സിനിമയിലെ നായകൻ. കമലിന്റെ ഗദ്ദാമയുടെ ചിത്രീകരണം ദുബായിൽ നടക്കുമ്പോഴാണ് ഇങ്ങനൊരു അവസരം ശശിയെ തേടി എത്തിയത്. 

ടോം ക്രൂയിസ് നായകനാവുന്ന ചിത്രത്തിൽ ബൈബിൾ കഥാപാത്രമായ യൂദാസിന് ചേർന്ന മുഖം അന്വേഷിച്ചു നടന്ന സിപിൽബെർഗിനും സംഘത്തിനും ദുബായിലെ പ്രൊഡക്ഷൻ കമ്പനിയാണ് ശശിയുടെ ചിത്രം അയച്ചു കൊടുത്തത്. 

Also read: കൊറോണ: ആള്‍ക്കൂട്ടമില്ല.. ആ വലിയ മുറ്റത്ത് ശശിയേട്ടൻ മരിച്ചു കിടക്കുന്നു....

ശേഷം 2015 ൽ വിദേശത്തുവച്ചായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.  ഒരിക്കൽ കലിംഗ ശശിതന്നെ വെളിപ്പെടുത്തിയിരുന്നു താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽ ദിവസവും രാവിലെ ഹെലികോപ്റ്റർ വന്ന്  കൊണ്ടുപോകുമായിരുന്നുവെന്ന്. 

ഈ ഒറ്റചിത്രത്തിലൂടെ മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ശശിക്ക് ലഭിച്ചത്.  കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പേരോ സംവിധായകന്റെ പേരോ ഒന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. 

2016 ൽ അജു വർഗീസ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുവെങ്കിലും അപ്പോഴും ശശി ഒന്നും പ്രതികരിച്ചിരുന്നില്ല.  

More Stories

Trending News