See Picz; സോഷ്യല്‍ മീഡിയ കീഴടക്കി ദീപികയും രണ്‍വീറും!

2019 ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ 'മികച്ച താരജോഡി'യ്ക്കുള്ള പുരസ്കാര൦ ദീപ്-വീര്‍ സ്വന്തമാക്കി.

Last Updated : Feb 21, 2019, 09:57 AM IST
See Picz; സോഷ്യല്‍ മീഡിയ കീഴടക്കി ദീപികയും രണ്‍വീറും!

ബോളിവുഡ് താര ദമ്പതികളായ ദീപികയുടെയും രണ്‍വീറിന്‍റെയും ഏറ്റവും പുതിയ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

2019 ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. 

2019 ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ 'മികച്ച താരജോഡി'യ്ക്കുള്ള പുരസ്കാര൦ ദീപ്-വീര്‍ സ്വന്തമാക്കി. ഇത്കൂടാതെ, 'മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം രണ്‍വീറും, 'വിമന്‍ ഓഫ് ദി ഇയര്‍' പുരസ്കാരം ദീപികയും സ്വന്തമാക്കി. 

 
 
 
 

 
 

A post shared by Deepika Padukone (@deepikapadukone) on

ആറു വർഷത്തെ പ്രണയത്തിന് ശേഷ൦ വിവാഹിതരായ ഇരുവരുടെയും ചിത്രങ്ങള്‍ക്ക്  വലിയ ആരാധക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. സോയ അക്തര്‍ സംവിധാനം ചെയ്ത 'ഗള്ളി ബോയ്‌' ആണ് പുറത്തിറങ്ങിയ രണ്‍വീറിന്‍റെ ഏറ്റവും പുതിയ ചിത്രം. ആലിയ ഭട്ടാണ് നായിക.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ കഥ പറയുന്ന 'ഛപാക്' ആണ് ദീപികയുടെ പുതിയ ചിത്രം. എന്താണേലും ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുമെന്ന് ഉറപ്പാണ്. 

Trending News