close

News WrapGet Handpicked Stories from our editors directly to your mailbox

26കാരിയായ സെലിന ഗോമസും 68കാരനായ ബില്‍ മുറെയും വിവാഹിതരാകുന്നു?

സെലിബ്രിറ്റി പോപ്‌ ഗായിക സെലിന ഗോമസിന്‍റെ ആദ്യ കാന്‍സ്‌ റെഡ് കാര്‍പ്പറ്റ് ലുക്ക്‌ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. 

Sneha Aniyan | Updated: May 20, 2019, 07:25 PM IST
26കാരിയായ സെലിന ഗോമസും 68കാരനായ ബില്‍ മുറെയും വിവാഹിതരാകുന്നു?

സെലിബ്രിറ്റി പോപ്‌ ഗായിക സെലിന ഗോമസിന്‍റെ ആദ്യ കാന്‍സ്‌ റെഡ് കാര്‍പ്പറ്റ് ലുക്ക്‌ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. 

വെള്ളയും വെള്ളയും ധരിച്ച് കാര്‍പറ്റിലെത്തിയ സെലിന തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ചിത്രത്തിനൊപ്പം സെലിന പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

ഹോളിവുഡിലെ പ്രശസ്ത നടന്‍ ബില്‍ മുറെയുമായി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് താനെന്നാണ് സെലിന പോസ്റ്റില്‍ പറയുന്നത്. 

സെലിനയുടെ മുന്‍ കാമുകനും അമേരിക്കന്‍ പോപ്‌ ഗായകനുമായ ജസ്റ്റിന്‍ ബീബര്‍ തന്‍റെ ഭാര്യ ഹേയ്ലി ഗര്‍ഭിണിയാണെന്ന് ചൂണ്ടിക്കാട്ടുന്ന തരത്തില്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടിരുന്നു. 

അതുപോലെ ഒരു തമാശയാണ് സെലിനയും 'വിവാഹ വാര്‍ത്ത' പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, സെലിനയുടെ തമാശ തിരിച്ചറിയാതെ ബെന്നി ബ്ലാങ്കോ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അഭിനന്ദനവുമായി രംഗത്തെത്തി. 

എന്താണെങ്കിലും, 68കാരനായ ബില്ലും 26കാരിയായ സെലിനയും വിവാഹിതരാകുമെന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.