Pani 2: 'പണി' തീർന്നിട്ടില്ല, രണ്ടാം ഭാഗം ഉറപ്പിച്ചു! ജോജുവിന്റെ പണി-2 ഡിസംബറിൽ തുടങ്ങും

Goju George Pani-2 : ആദ്യ സിനിമയുടെ കഥയുമായി നേരിട്ട് ഒരു ബന്ധവും രണ്ടാം ഭാഗത്തിന് ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : May 5, 2025, 05:35 PM IST
  • 2025 ഡിസംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും
  • പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും രണ്ടാം ഭാഗവും എത്തുക
  • സിനിമയുടെ സ്ക്രിപ്റ്റിങ് പൂർത്തിയായിക്കഴിഞ്ഞു
Pani 2: 'പണി' തീർന്നിട്ടില്ല, രണ്ടാം ഭാഗം ഉറപ്പിച്ചു! ജോജുവിന്റെ പണി-2 ഡിസംബറിൽ തുടങ്ങും

ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ 'പണി' ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. റിവഞ്ച് ആക്ഷൻ ത്രില്ലർ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. ആ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ  പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ് രംഗത്തെത്തി.. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തുമെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം, ആദ്യ ഭാഗവുമായി സിനിമയ്ക്ക്  നേരിട്ടൊരു ബന്ധവും ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

പണി 2 ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ജോജു അറിയിച്ചു. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ തുടങ്ങി എല്ലാം പുതിയതായിരിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ സിനിമയുടെ തുടർച്ച ആയിരിക്കില്ല പണി 2. ഇന്ത്യൻ സിനിമയിലെ മികച്ച ടെക്നീഷ്യന്മാർ ആയിരിക്കും പുതിയ സിനിമയിൽ അണിനിരക്കുക എന്നും ജോജു അറിയിച്ചു. 

എന്നാൽ 'പണി' രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഈ  ജോണറിൽ മൂന്ന് ഭാഗങ്ങൾ ആണത്രെ ഉൾപ്പെടുന്നത്. അതിൽ മൂന്നാമത്തേതായ പണി 3 ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും. അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News