സേതുപതി പറയുന്നു, മമ്മൂട്ടിയും മോഹന്‍ലാലുമല്ല മികച്ച നടന്‍!!

സൂപ്പര്‍ ഹിറ്റുകള്‍ നല്‍കി തമിഴ് ചലച്ചിത്ര ലോകത്തെ ഹീറോയായി മാറിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന വിജയ് സേതുപതി. ഇപ്പോഴിതാ, മലയാളത്തിലു൦ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് വിജയ്‌ സേതുപതി. 

Last Updated : Apr 18, 2019, 11:26 AM IST
 സേതുപതി പറയുന്നു, മമ്മൂട്ടിയും മോഹന്‍ലാലുമല്ല മികച്ച നടന്‍!!

സൂപ്പര്‍ ഹിറ്റുകള്‍ നല്‍കി തമിഴ് ചലച്ചിത്ര ലോകത്തെ ഹീറോയായി മാറിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന വിജയ് സേതുപതി. ഇപ്പോഴിതാ, മലയാളത്തിലു൦ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് വിജയ്‌ സേതുപതി. 

ജയറാം നായകനാകുന്ന മാര്‍ക്കോണി മത്തായിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.

ചിത്രത്തിന്‍റെ ചിത്രീകരണ സെറ്റില്‍ വച്ച്  മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ രസകരമായ മറുപടിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

മലയാളത്തില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.

ഇവര്‍ രണ്ടു പേരുമല്ല. മികച്ച നടന്‍ 'ഉപ്പും മുളകും' എന്ന ടിവി സീരിയലിലൂടെ ശ്രദ്ധേയനായ അല്‍ സാബിത്താണ് എന്നായിരുന്നു സേതുപതിയുടെ മറുപടി. 

അല്‍ സാബിത്ത് മിടുക്കനായ കലകാരനാണെന്നും സെറ്റില്‍ ആരെക്കാളും മികച്ച പ്രകടനം ഈ കൊച്ചു മിടുക്കന്‍റെ ആണെന്നുമാണ് സേതുപതി പറയുന്നത്. 

മാര്‍ക്കോണി മത്തായിയില്‍ ജയറാമിന്‍റെ മകന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അല്‍ സാബിത്താണ്. . 

Trending News