പ്രിയങ്കയ്ക്ക് പിഴയോടു കൂടി ഏഴ് വര്‍ഷം തടവ്!!

ഈ സീനും ഡയലോഗും ഏറ്റെടുത്ത മഹാരാഷ്ട്ര പൊലീസിന്‍റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

Last Updated : Sep 21, 2019, 04:02 PM IST
പ്രിയങ്കയ്ക്ക് പിഴയോടു കൂടി ഏഴ് വര്‍ഷം തടവ്!!

പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍, സൈറാ വസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷോനാലി ബോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ദ സ്കൈ ഈസ്‌ പിങ്ക്'.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 

ട്രെയിലറിലെ ഒരു സീനില്‍ പ്രിയങ്കയുടെ കഥാപാത്രം ഫര്‍ഹാന്‍റെ കഥാപാത്രത്തോട് 
'രോഗിയായ മകൾ സുഖം പ്രാപിച്ചാലുടൻ ഒരു ബാങ്ക് കൊള്ളയടി'ക്കാമെന്ന് പറയുന്ന സീനുണ്ട്. 

ഈ സീനും ഡയലോഗും ഏറ്റെടുത്ത മഹാരാഷ്ട്ര പൊലീസിന്‍റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

'സെക്ഷന്‍ 393 പ്രകാരം പിഴയോടു കൂടി ഏഴ് വര്‍ഷം തടവ്' -വീഡിയോ പങ്കുവച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കുറിച്ചു.

#ColoursOfLaw #TheSkyIsPink എന്നീ ടാഗുകള്‍ക്കൊപ്പം പങ്കുവച്ച ട്വീറ്റില്‍ ഫര്‍ഹാനെയും പ്രിയങ്കയെയും പൊലീസ് ടാഗ് ചെയ്തിട്ടുണ്ട്. 

ഇതിന് മറുപടിയുമായി പ്രിയങ്കയും ഫര്‍ഹാനും രംഗത്തെത്തിയിരുന്നു. 'കയ്യോടെ പിടികൂടി. പ്ലാന്‍ ബി നടപ്പാക്കാന്‍ സമയമായി' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 

'ഹഹഹ ഇനി ക്യാമറയ്ക്ക് മുന്നില്‍ മോഷണം പ്ലാന്‍ ചെയ്യില്ല' എന്നായിരുന്നു ഫര്‍ഹാന്‍റെ മറുപടി.

Trending News