വീട്ടില്‍ വച്ച് പീഡനം; നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ്

യാരി റോഡിലെ വെര്‍സേവയിലെ വസതിയില്‍ വച്ചാണ് അനുരാഗ് പീഡിപ്പിച്ചതെന്നാണ് നടിയുടെ മൊഴി

Written by - Sneha Aniyan | Last Updated : Sep 24, 2020, 12:12 PM IST
  • ചൊവ്വാഴ്ച വൈകിട്ടോടെയാണ് അഭിഭാഷകന്‍ നിതിന്‍ സത്പുടിനൊപ്പമാണ് നടി സ്റ്റേഷനിലെത്തിയത്.
  • താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് എന്നാണ് ബോളിവുഡ് താരം തപ്സി പന്നു പറഞ്ഞത്
വീട്ടില്‍ വച്ച് പീഡനം; നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ്

ബോളിവുഡ് നടിയുടെ പീഡന പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ്. ചോദ്യം ചെയ്യാനായി അനുരാഗിനെ ഉടന്‍ വിളിപ്പിക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.മുംബൈ(Mumbai)യിലെ വെര്‍സേവ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

Sexual Allegation: Anurag Kashyapന് പിന്തുണയുമായി മുന്‍ ഭാര്യമാര്‍

ചൊവ്വാഴ്ച വൈകിട്ടോടെയാണ് അഭിഭാഷകന്‍ നിതിന്‍ സത്പുടിനൊപ്പമാണ് നടി സ്റ്റേഷനിലെത്തിയത്. ഒഷിവാര പോലീസ് സ്റ്റേഷനിലാണ് നടി ആദ്യം പരാതി നല്‍കാനിരുന്നത്. എന്നാല്‍, ഇവിടെ വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ വെര്‍സോവ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 

മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകബന്ധത്തിന് നിര്‍ബന്ധിച്ചു; Anurag Kashyap-നെതിരെ പായൽഘോഷ്

തെറ്റായ സമീപനം, ബലാത്സംഗം, ന്യായവിരുദ്ധമായ തടങ്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അനുരാഗ് കശ്യപി(Anurag Kashyap)നെതിരെ FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതി നല്‍കിയ ശേഷം പങ്കുവച്ച ട്വീറ്റി(Twitter)ല്‍ നിതിന്‍ സത്പുടാണ് ഇക്കാര്യം അറിയിച്ചത്. 2013ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ പരാതി.

കരൺ ജോഹർ വിചാരിച്ചാൽ തൊഴിൽ നൽകാം, എന്നാൽ നശിപ്പിക്കാനാകില്ല; അനുരാഗ് കശ്യപ്

യാരി റോഡിലെ വെര്‍സേവയിലെ വസതിയില്‍ വച്ചാണ് അനുരാഗ് പീഡിപ്പിച്ചതെന്നാണ് നടിയുടെ മൊഴി. ഈ മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച അനുരാഗ് താന്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നിശബ്ദനാകാനുള്ള നീക്കമാണ് ഇതെന്നും പറഞ്ഞു.

'മോദിയാദ്യം പിതാവിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കട്ടെ'

ആരോപണം ഉയര്‍ന്നതിന് പിന്നാലെ അനുരാഗിന്‍റെ കുടുംബവും മുന്‍ ഭാര്യമാരും സുഹൃത്തുക്കളും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് എന്നാണ് ബോളിവുഡ് താരം തപ്സി പന്നു (Taapsee pannu) പറഞ്ഞത്. പ്രശസ്തിയ്ക്ക് വേണ്ടിയുള്ള കളിയാണിതെന്ന് വ്യക്തമാക്കി അനുരാഗിന്റെ മുന്‍ഭാര്യ ആരതി ബജാജ് രംഗത്തെത്തിയിരുന്നു. 

More Stories

Trending News