Video: നരേന്ദ്ര മോദി പറഞ്ഞു, പക്ഷേ ഞാനല്‍പ്പം വൈകി പോയി!!

വോട്ടിംഗ് നമ്മുടെ അവകാശമല്ല, അധികാരമാണ്.

Last Updated : Apr 23, 2019, 10:47 AM IST
Video: നരേന്ദ്ര മോദി പറഞ്ഞു, പക്ഷേ ഞാനല്‍പ്പം വൈകി പോയി!!

വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് ഷാരുഖ് ഖാന്‍ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

വോട്ടവകാശ ബോധവത്കരണ൦ നടത്തണമെന്ന് അവശ്യപ്പെട്ട് മോദി ചലച്ചിത്ര താരങ്ങള്‍ക്ക് ട്വീറ്റ് ടാഗ് ചെയ്തിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഷാരുഖ് ഖാന്‍ വീഡിയോ തയാറാക്കി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ് തന്നെ പാടി അഭിനയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 

സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍, വീഡിയോ പുറത്തിറക്കാന്‍ ഞാനല്‍പ്പം വൈകി പോയി. വോട്ടിംഗ് നമ്മുടെ അവകാശമല്ല, അധികാരമാണ്. അത് ഉപയോഗിക്കുക.- ഷാരുഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും സ്ഥാനാര്‍ഥിയ്ക്കും  മുന്‍‌തൂക്കം നല്‍കുന്നതല്ല ഈ വീഡിയോയെന്നും ആളുകളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഷാരുഖ്‌ ഖാന്‍ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കണമെന്നവശ്യപ്പെട്ടാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നത്. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയുള്ള വിവിധ പോസ്റ്റുകളിലായി ചലച്ചിത്ര താരങ്ങളെ മോദി ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

Trending News