വിജയ്‌യുടെ വില്ലനായി ഷാരുഖ്?

ഇളയദളപതി വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദളപതി 63'.

Sneha Aniyan | Updated: Apr 24, 2019, 12:43 PM IST
 വിജയ്‌യുടെ വില്ലനായി ഷാരുഖ്?

ളയദളപതി വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദളപതി 63'.

ദളപതി 63ലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം ഷാരുഖ് ഖാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ്‌യുടെ വില്ലനായി, അവസാന 15 മിനിറ്റിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും സൂചനയുണ്ട്. സിനിമയ്ക്കു വേണ്ടി അഞ്ച് ദിവസത്തെ കോള്‍ഷീറ്റ് താരം ദളപതി 63 അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയതായുമാണ് അറിയുന്നത്. 

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്നത്. പ്രഭുദേവയുടെ വില്ല് എന്ന ചിത്രത്തിനു ശേഷം വിജയും നയന്‍താരയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 63. 

ഇവരെ കൂടാതെ, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഇത്തവയും ബിഗ് ബഡ്ജറ്റില്‍ എടുക്കുന്ന വിജയ് ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റ്സാണ്.