close

News WrapGet Handpicked Stories from our editors directly to your mailbox

6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'കടുവ'യുമായി ഷാജി കൈലാസ്!!

"കടുവ"യുമായി ഷാജി കൈലാസും പൃഥ്വിരാജുമെത്തുന്നു... നീണ്ട 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഷാജി കൈലാസ്!! ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്...

Sheeba George | Updated: Oct 16, 2019, 01:20 PM IST
6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'കടുവ'യുമായി ഷാജി കൈലാസ്!!

"കടുവ"യുമായി ഷാജി കൈലാസും പൃഥ്വിരാജുമെത്തുന്നു... നീണ്ട 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഷാജി കൈലാസ്!! ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്...

നീണ്ട 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മടങ്ങിയെത്തുന്നു.. പൃഥിരാജ് നായകനാകുന്ന 'കടുവ'യാണ് അടുത്ത ചിത്രം. 

ഇന്നലെ പൃഥിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പുതിയ ചിത്രമേതെന്ന ആകാംഷയിലായിരുന്നു ആരാധകര്‍. 'ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്നു...’ എന്നു മാത്രമായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്. ഒപ്പം ചുരുട്ടു വലിക്കുന്ന കൈയ്യും കുരിശും... ചിത്രത്തിന്‍റെ മറ്റുവിവരങ്ങൾ നാളെ രാവിലെ പത്തു മണിക്ക് പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു.  

പോസ്റ്റര്‍ വന്നതോടെ ആരാണ് 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പൃഥ്വിരാജും ഈ ചിത്രവും തമ്മിലുള്ള ബന്ധവും അതോടൊപ്പം തന്നെ ചര്‍ച്ചയായി. 

എന്നാല്‍ കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല. പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുമ്പോളാണ് സംവിധായകൻ ഷാജി കൈലാസും ഇതേ പോസ്റ്റർ തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവച്ചത്. അതോടെ പുതിയ സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് ആണെന്ന് ആരാധകർ ഉറപ്പിച്ചു!!

ഒടുക്കം, ആരാധകര്‍ക്കായി 'കടുവ'യുമായി വരുന്ന വിവരം പൃഥിരാജ് പുറത്തുവിട്ടിരിക്കുകയാണ്. 

കടുവ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്‍റെ പിറന്നാളിനോടനുബന്ധിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.

പോലീസുകാരെ നിലംപരിശാക്കി ജീപ്പിനു മുകളില്‍ കയറിയിരിക്കുന്ന അച്ചായന്‍ ലുക്കിലാണ് പൃഥിരാജ്!! 
തൊണ്ണൂകളാകും സിനിമയുടെ കഥാപശ്ചാത്തലം. യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഏറ്റവും പുതിയ ചിത്രം 'കടുവ' വരുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്‍റെ തിരക്കഥ. ചിത്രത്തിന്‍റെ ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ. 

മലയാളിക്ക് മാസ്സ് പടം എന്തെന്ന് പഠിപ്പിച്ച ആറാം തമ്പുരാൻ ഷാജി കൈലാസും, കട്ട മാസ്സ് പടം ലൂസിഫർ സംവിധാനം ചെയ്ത് പേക്ഷകരുടെ മനസ്സ് കവർന്ന ഇളമുറ തമ്പുരാൻ പൃഥ്വിരാജും ഒന്നിക്കുകയാണ്... രണ്ട് വലിയ കലാകാരന്മാരുടെ കൂടിച്ചേരല്‍... പ്രേക്ഷകര്‍ക്ക്‌ ഇനി ആകാംഷയുടെ നാളുകള്‍...